Follow KVARTHA on Google news Follow Us!
ad

പാക് മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ വെടിയേറ്റ് അബോധാവസ്ഥയില്‍

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചാനല്‍ അവതാരകനുമായ ഹമീദ് മിറിന് കറാച്ചിയില്‍ വെച്ച് വെടിയേറ്റു. Pakistan, Hamid Mir, Karachi, Pakistani Taliban, GeoTV, Malala Yousafzai
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചാനല്‍ അവതാരകനുമായ ഹമീദ് മിറിന് കറാച്ചിയില്‍ വെച്ച് വെടിയേറ്റു. ശനിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. വെടിയേറ്റ ഹമീദിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Pakistan, Hamid Mir, Karachi, Pakistani Taliban, GeoTV, Malala Yousafzaiകറാച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ഓഫീസിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ നാത ഖാന്‍ പാലത്തിന് സമീപത്തുവെച്ചാണ് വെടിയേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹമീദിന് നേര്‍ക്ക് രണ്ട് ബൈക്കുകളിലായി എത്തിയ അജ്ഞാതരാണ് ആക്രമണം നടത്തിയത്.

പാക് താലിബാനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന ഹമീദ് മിര്‍ തീവ്രവാദി സംഘടനകളുടെ കണ്ണിലെ കരടാണ്. ഇതിന് മുന്‍പും ഹമീദ് മിറിന് നേര്‍ക്ക് വധശ്രമങ്ങളുണ്ടായിട്ടുണ്ട്

SUMMARY: New Delhi: Senior Pakistani journalist and TV anchor Hamid Mir was shot at in country's financial capital Karachi on Saturday evening, reports said.

Keywords: Pakistan, Hamid Mir, Karachi, Pakistani Taliban, GeoTV, Malala Yousafzai


Post a Comment