Follow KVARTHA on Google news Follow Us!
ad

മോഡി വിരോധികളെ പാക്കിസ്ഥാനിലേയ്ക്ക് അയക്കുമെന്ന് ഗിരിരാജ് സിംഗ്

മോഡി വിരോധികളെ പാക്കിസ്ഥാനിലേയ്ക്ക് അയക്കുമെന്ന് ഗിരിരാജ് സിംഗ്Narendra Modi, Pakistan, BJP, Giriraj Singh, Jharkhand, Bihar, Nitish Kumar, Nitin Gadkari, Elections 2014
ഗൊഢ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗ്. ജാര്‍ഖണ്ഡില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗിരിരാജ് സിംഗിന്റെ വെള്ളിടി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ മോഡിയെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യത്ത് ഇടമുണ്ടാകില്ല. അത്തരക്കാര്‍ക്ക് പാക്കിസ്ഥാനില്‍ ഇടം തേടേണ്ടിവരും ഗിരിരാജ് സിംഗ് പറഞ്ഞു.

ബീഹാറിലെ നവാഡ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിംഗ്. പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരിയുടെ സാമീപ്യത്തിലാണ് ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.

Narendra Modi, Pakistan, BJP, Giriraj Singh, Jharkhand, Bihar, Nitish Kumar, Nitin Gadkari, Elections 2014ഇത്തവണ ബംഗുസറൈയില്‍ നിന്ന് മല്‍സരിക്കാനായിരുന്നു ഗിരിരാജ് സിംഗിന്റെ ആഗ്രഹം. എന്നാല്‍ സിംഗിന് നവാഡ മണ്ഡലമാണ് പാര്‍ട്ടി നല്‍കിയത്.

SUMMARY: Godda: In what comes as an embarrassment for the BJP, the party's senior leader Giriraj Singh on Saturday said at a rally in Jharkhand that those opposing Narendra Modi will have no place in India.

Keywords: Narendra Modi, Pakistan, BJP, Giriraj Singh, Jharkhand, Bihar, Nitish Kumar, Nitin Gadkari, Elections 2014

1 comment

  1. ഇന്ത്യ ആരുടേയും തറവാട് സോത്ത് അല്ല. ഇന്ത്യയിൽ ജനിചിട്ടുന്ടെങ്കിൽ ഇവിടെ എങ്ങനെ ജീവിക്കണമെന്നും പഠിക്കണം. ഹിന്ദു ആയതുകൊണ്ട് ഇന്ത്യ ഹിന്ദുവിന്റ്റ്റെതും മുസ്ലിമായതുകൊന്ദ് പാകിസ്താൻ മുസ്ലിമിന്റെതും ആണെങ്കിൽ സിക്ക് ,ജെയിൻ ,പോലെയുള്ളവരുടെ രാജ്യം യെദാൻ? ഇന്ത്യ എല്ലാവരുടെയുമാൻ എല്ലാവരും ഒരുപോലെ പോരാടിയാൻ സ്വാതന്ദ്രം നേടിയത് അല്ലാതെ വെറും ഹിന്ദുകൾ പോരാടിയല്ല . ഇദിനെല്ലം ചരിത്രം സാക്ഷിയാണ്‍. അതുകൊണ്ടാൻ ഇവന്മാരെ പോലുള്ളവരെ കയ്യിൽ രാജ്യ ഭരണം എല്പിക്കെരുദെന്ന് പറയുന്നത് . രാജ്യത്ത് ഐക്യവും സമാദാനവും കാത്തു സൂക്ഷികുന്നവരാണ്‍ ആവശ്യം അല്ലാതെ ഒരുവിഭാഗത്തെ മാത്രം പ്രീതി പെടുതുന്നവരെയല്ല. മോഡിയെ എദിർകുന്നവർ എന്നതുകൊണ്ട് ആരെയാൻ ഉദ്ദെഷിചദെന്ന് മനസിലാകും. കണ്ണടച്ചാൽ ലോകം ഇരുട്ടാവില്ല ചങ്ങാതിമാരെ അത് ഇതുവരെ മനസിലായിട്ടില്ല ഇവന്മാര്കൊന്നും പിന്നെയല്ലേ നാട് കടത്തൽ !!!!!!