Follow KVARTHA on Google news Follow Us!
ad

പെരുമാറ്റ ചട്ടലംഘനം: മുലായത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവിന് Election Commission, Notice, Teacher, Threatened, Complaint, Election-2014, National,
ലക്‌നൗ:  (www.kvartha.com 19.04.2014)പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ താല്‍ക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തില്ലെന്നുള്ള വിവാദ പ്രസംഗം നടത്തിയതിനാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പ്രസംഗത്തില്‍  ഞായറാഴ്ച വൈകുന്നേരത്തിനുള്ളില്‍  വിശദീകരണം നല്‍കിയില്ലെങ്കില്‍  നടപടിയെടുക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹ്‌റില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുലായം സിംഗ് നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂളില്‍ താല്‍ക്കാലികമായി നിയമിച്ച അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത അധ്യാപകരെ ജോലിയില്‍ നിന്നും
Mulayam Singh Yadav, Election Commission, Notice, Teacher, Threatened,
പിരിച്ചുവിടുമെന്ന് യാദവ് പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന്  തെരഞ്ഞെടുപ്പ് കമ്മീഷന് അധ്യാപകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാറില്‍ സൂചി കയറി യുവതി ആശുപത്രിയിലെത്തി, ഡോക്ടര്‍ പരിശോധിക്കവേ തേള്‍ പുറത്തു ചാടി
Keywords: Mulayam Singh Yadav, Election Commission, Notice, Teacher, Threatened, Complaint, Election-2014, National.

Post a Comment