Follow KVARTHA on Google news Follow Us!
ad

സ്‌കൂട്ടര്‍ യാത്ര ശശി തരൂരിന് പൊല്ലാപ്പാകുമോ?

സ്‌കൂട്ടര്‍ യാത്ര ശശി തരൂരിന് പൊല്ലാപ്പാകുമോ ? ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ പിന്നില്‍ കയറിയിരുന്ന് Pariyadanam, Scooter, Min road, Helmet, Shashi-Tharoor, Residential area, Main road, Congress, UDF Candidate.
തിരുവനന്തപുരം: സ്‌കൂട്ടര്‍ യാത്ര ശശി തരൂരിന് പൊല്ലാപ്പാകുമോ? ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ പിന്നില്‍ കയറിയിരുന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമ ലംഘനമാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ശശി തരൂരിനെ അലട്ടുന്നത്.

കേന്ദ്ര മന്ത്രി കൂടിയായ ശശിതതൂരിന് നിയമം പാലിക്കേണ്ട ഉത്തരവാദിത്വം കൂടുതലാണെന്നാണ് വിമര്‍ശനം. നിയമം തെറ്റിക്കുന്നത് കണ്ടാല്‍ ചോദ്യം ചെയ്യാന്‍ ഉത്തരവാദിത്തമുള്ള മന്ത്രിതന്നെ നിയമ ലംഘനത്തിന് കൂട്ടുനിന്നത് ശരിയായില്ലെന്ന് പറയുന്നവരും കൂടുതലാണ്.

നിയമം ലംഘിച്ച് പ്രചാരണം നടത്തുന്ന ചിത്രം തരൂര്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ചിലര്‍ വിവാദമാക്കന്‍ ശ്രമിക്കുന്നുണ്ട്. 'പര്യടനം സ്‌കൂട്ടറില്‍, പക്ഷേ ഇതൊരു റെസിഡന്‍ഷ്യല്‍ ഏരിയയാണ്. മെയിന്‍ റോഡ് അല്ല. എന്നിരുന്നാലും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്ര. എപ്പോഴും സുരക്ഷക്ക് മുന്‍ഗണന നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് തിരക്കുള്ള റോഡുകളില്‍' ശശി തരൂര്‍ ഫോട്ടായ്ക്ക് കമന്റ് നല്‍കിയിട്ടുളളത് ഇങ്ങനെയാണ്. ഫേസ്ബുക്കില്‍ തരുരിന്റെ ചിത്രം ഇതിനകം ചര്‍ച്ചയായി.

3000 ലധികം പേര്‍ ലെക്ക് നല്‍കിയിട്ടുള്ള ഈ ചിത്രത്തിന് 120 ലേറെ കമന്റുമുണ്ട്. പല കമന്റുകളും നിയമ ലംഘനത്തെ കുറിച്ചാണ് പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Pariyadanam, Scooter, Min road, Helmet, Shashi-Tharoor, Residential area, Main road, Congress, UDF Candidate.

Post a Comment