പത്തനംതിട്ട: ആറന്മുള വിമാനത്താവള വിരുദ്ധ സമരസമിതിക്ക് പിന്തുണയുമായി സമരവേദിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് എത്തി. കുത്തക മുതലാളിമാരുടെ ആകാശ സഞ്ചാരത്തിനാണ് ആറന്മുളയില് വിമാനത്താവളം കൊണ്ടുവരുന്നതെന്ന് വി.എസ് ആരോപിച്ചു.
ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആറന്മുളയില് വിമാനത്താവളം തുടങ്ങാനുള്ള ഗൂഢനീക്കങ്ങളെ ചെറുത്തു തോല്പിക്കുമെന്നും, ദേശാഭിമാനികള്‍ വിമാനത്താവളത്തിനെതിരെ സമരവുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ വയലുകളും കുടിവെള്ളവും സംരക്ഷിക്കാനുള്ള അവസരം നമുക്കോരോരുത്തര്‍ക്കും ഉണ്ടെന്നും അത് നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമരമാണ് ഇതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
കവയിത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി,സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.അനന്തഗോപന്‍, ജനതാദള്‍ സെക്കുലര്‍ നേതാവ് മാത്യൂ ടി.തോമസ് എന്നിവരും വി.എസിനൊപ്പം സമരപ്പന്തലിലുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഉദുമ ഗവണ്മെന്റ് കോളജ് കാഞ്ഞിരടുക്കത്ത്; യു.ഡി.എഫില്‍ പൊട്ടിത്തെറി

Keywords: VS backs agitation against Aaranmula airport, Pathanamthitta, Strikers, Drinking Water, CPM, Protection, Kerala.