പാലക്കാട്: മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ സംവിധായകന്മാരും നിര്‍മ്മാതാക്കളും തിരകഥാകൃത്തുകളും കഥയും കാശുമായി പുറകേ ഓടുമ്പോള്‍ ഇനിയുള്ള കാലത്ത് എല്ലാ പടങ്ങളും ചാടി കയറി ചെയ്യേണ്ടന്ന നിലപാടിലായിരുന്നു മമ്മൂട്ടി. ഈ നിലപാടിനു പിന്നില്‍ സംവിധായകന് രഞ്ജിത്തിന്റെ ഉപദേശവും ഒരു കാരണമായിരുന്നു. പക്ഷേ ഇത്തവണ മമ്മൂട്ടി പതിവ് തെറ്റിച്ചു. ചാടി കയറി ഒരു സംവിധായകന് അങ്ങോട്ട് ഡേറ്റ് കൊടുത്തു.
ഓള്‍ഡ് ജനറേഷന്റെ കഥ പറഞ്ഞ ബാല്യകാല സഖിക്ക്ശേഷം അല്പം ന്യൂജനറേഷനായി കളയാമെന്നാണ് ഈ സൂപ്പര്‍ താരത്തിന്റെ തീരുമാനം. അതിനായി മമ്മൂട്ടി തിരഞ്ഞെടുത്തതോ? തന്റെ സുഹൃത്തായ ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസനെ. മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഡേറ്റ് തന്നതിന്റെ ത്രില്ലിലാണ് വിനീത്. വിനീതിനെ സംബന്ധിച്ച് ആദ്യമായാണ് ഒരു സൂപ്പര്‍ സ്റ്റാറിനെ വച്ച് സിനിമയെടുക്കുന്നത്. വിനീതിന്റെ ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്സ് ക്ലബു മുതല്‍ അവസാനം ഇറങ്ങിയ തിരയില്‍ വരെ പുതിയ താരങ്ങളെ കണ്ടെത്താണ് വിനീത് ശ്രമിച്ചിട്ടുള്ളത്.
ഒരു ആക്ഷന്‍ ചിത്രമാണ് വിനീതിന്റേതെന്ന് പറയുന്നുണ്ട്. എന്നാല്‍ തിരയുടെ രണ്ടാംഭാഗമാണെന്നും ഇന്‍ഡസ്ട്രിയില്‍ സംസാരമുണ്ട്. എന്തായാലും വിനീതിന്റെ കഥക്കേട്ട് അപ്പോള്‍ തന്നെ മമ്മൂട്ടി പടം ഉറപ്പിക്കുകയായിരുന്നുവെന്നാണ് സംസാരം. ശ്രീനിവാസനും മുകേഷും ചേര്‍ന്നൊരുക്കിയ ലൂമിയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ മൂന്നാമത്തെ സംരംഭമാണ് ഈ പേരിടാത്ത ചിത്രം.
മമ്മൂട്ടിയും ശ്രീനിവാസനം മുകേഷും ഒരുമിച്ചഭിനയിച്ച കഥപറയുമ്പോള്‍, തട്ടത്തിന് മറയത്ത് എന്നിവയായിരുന്നു ലൂമിയറിന്റെ മുന്‍കാല ചിത്രങ്ങള്‍. ഇവ രണ്ടും ബോക്സോഫില്‍ വമ്പന്‍ ഹിറ്റ് സമ്മാനിച്ചവയാണ്. മറ്റു താരങ്ങള്‍ ആരൊക്കെയാണന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേയുള്ളൂ.
Keywords: Christmas, Mammootty, Vineeth Srinivasan, Film, Entertainment, Mammootty will join next film of Vineeth Sreenivasan, New Generation Film.