Follow KVARTHA on Google news Follow Us!
ad

ഒ.ഐ.സി.സി. ജിദ്ദ കമ്മിറ്റിയുടെ അംഗത്വ അപേക്ഷകള്‍ സുധീരന് കൈമാറി

ഒ.ഐ.സി.സി. ജിദ്ദ കമ്മിറ്റിയുടെ ഒന്നാംഘട്ട അംഗതത്വ അപേക്ഷകള്‍ കെ.പി.സി.സി. പ്രസിഡണ്ട് വി. എം. സുധീരന് ജിദ്ദ കമ്മിറ്റി Saudi Arabia, KPCC, V. M.Sudheeran, Application, Gulf, Jeddah OICC application submitted
ജിദ്ദ: ഒ.ഐ.സി.സി. ജിദ്ദ കമ്മിറ്റിയുടെ ഒന്നാംഘട്ട അംഗതത്വ അപേക്ഷകള്‍ കെ.പി.സി.സി. പ്രസിഡണ്ട് വി. എം. സുധീരന് ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് കൊളത്തറ കൈമാറി. 3100 അപേക്ഷകളാണ് ആദ്യഘട്ടത്തില്‍ നല്‍കിയത് ബാക്കിയുള്ള അപേക്ഷകള്‍ അടുത്ത ദിവസം തന്നെ സമര്‍പിക്കും.

കൂട്ടായ പ്രവര്‍ത്തനവും യോജിച്ച നീക്കവും ആസാധ്യമായ ഒന്നും ഇല്ലാതാക്കുമെന്നും കുടുതല്‍ അംഗ ങ്ങളെ ഉണ്ടാകിയത്തിനു പ്രത്യേകം അഭിനന്ദിക്കുന്നതായും വി.എം. സുധീരന് തടവസരത്തില്‍ പറഞ്ഞു. തിരുവനന്തപുരം കെ.പി.സി.സി. ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒ.ഐ.സി.സിയുടെ ചാര്‍ജുള്ള കെ.പി. സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രമാണ്യന്‍, ട്രഷറര്‍ കരകുളം കൃഷണന്‍ പിള്ള, ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ജിദ്ദ സനായിയ്യ കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഷൗക്കത്ത് അലി എന്നിവരും സന്നിഹിതരായിരുന്നു.

കഴിഞ്ഞ ജനുവരി 31 വരെയുള്ള നാല് മാസ കലയളവില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യംപയിനില്‍ 5000 ത്തിലധികം പേരെ അംഗമാക്കി ജിദ്ദ റീജ്യണല്‍ കമ്മിറ്റിയാണ് മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഒ.ഐ.സി.സി. ജിദ്ദ കമ്മിറ്റിയുടെ ഒന്നാംഘട്ട അംഗതത്വ അപേക്ഷകള്‍ കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന് തിരുവനന്തപുരം കെ.പി.സി.സി. ഓഫീസില്‍ വെച്ച് ജനറല്‍ സെക്രട്ടറി റഷീദ് കൊളത്തറ സമര്‍പിക്കുന്നു.

Keywords: Saudi Arabia, KPCC, V. M.Sudheeran, Application, Gulf, Jeddah OICC application submitted 

Post a Comment