Follow KVARTHA on Google news Follow Us!
ad

ഇന്ത്യയും സൗദിയും തമ്മില്‍ സൈനിക സഹകരണ കരാര്‍ ഒപ്പു വെച്ചു

ഇന്ത്യയും സൗദിയും തമ്മില്‍ സൈനിക സഹകരണ കരാര്‍ ഒപ്പ് വെച്ചു. സൈനിക പരിശീലനം, വൈദഗ്ദ്ധ്യ കൈമാറ്റം, സൈനിക സന്ദര്‍ശനം എന്നീ India and saudi arabia signed in the military co operative pact which covers the military training, exchange of expertise,
ഡെല്‍ഹി: ഇന്ത്യയും സൗദിയും തമ്മില്‍ സൈനിക സഹകരണ കരാര്‍ ഒപ്പ് വെച്ചു. സൈനിക പരിശീലനം,  വൈദഗ്ദ്ധ്യ കൈമാറ്റം, സൈനിക സന്ദര്‍ശനം എന്നീ മേഖലകളിലാണു ഉടംബടി. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെയും ഇന്ത്യന്‍ ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയും സാന്നിദ്ധ്യത്തില്‍ സൗദി വിദേശ കാര്യ മന്ത്രി നിസാര്‍ മദനിയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജിതേന്ദ്ര സിങ്ങുമാണു കരാറില്‍  ഒപ്പ് വെച്ചത്.

ഉപരാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്ത സല്‍മാനും ഉപരാഷ്ട്രപതിയും ചര്‍ച്ചകള്‍ നടത്തി. സൗദിയില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ സൗദി അറേബ്യ പുലര്‍ത്തുന്ന പ്രത്യേക പരിഗണനക്ക് ഉപരാഷ്ട്രപതി പ്രത്യേകം നന്ദി അറിയിച്ചു. സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദ്യഡമാക്കിയതായി അദ്ദേഹം പറഞ്ഞു.

വാണിജ്യ മേഖലയിലും, ശാസ്ത്ര മേഖലയിലും, സാംസ്‌ക്കാരികമായുമുള്ള പരസ്പര സഹകരണ ബന്ധങ്ങള്‍ വഴി ഇന്ത്യയും സൗദിയും തമ്മിലുള്ള സൗഹ്യദം കുടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നു സല്‍മാന്‍ രാജകുമാരന്‍ പ്രസ്താവിച്ചു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനെത്തിയ സൗദി കിരീടാവകാശി, വ്യാഴാഴ്ച രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തും.

akjihad@gmail.com
www.twitter.com/akjihad

India and saudi arabia signed in the military co operative pact which covers the military training, exchange of expertise, and military visiting .
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Summary: India and saudi arabia signed in the military co operative pact which covers the military training, exchange of expertise, and military visiting. 

إرسال تعليق