Follow KVARTHA on Google news Follow Us!
ad

സുകുമാരന്‍ നായരുടെ ഭീഷണി മകളെ എംജി വി സിയാക്കാനുള്ള കരുനീക്കം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും സംസ്ഥാന കോണ്‍ഗ്രസിനെയും G. Sukumaran Nair, NSS, MG University, KPCC president, V.M. Sudheeran, Muslim League, Congress, Kerala Congress, A.V. George, Election.
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും സംസ്ഥാന കോണ്‍ഗ്രസിനെയും ശകാരിക്കുന്നതും എംജി യൂണിവേഴ്‌സിറ്റിയിലെ വി സി മാറ്റവും തമ്മില്‍ ബന്ധമെന്നു വ്യക്തമായ വിവരം. സുകുമാരന്‍ നായരുടെ മകളും തെക്കന്‍ കേരളത്തിലെ പ്രമുഖ എന്‍എസ്എസ് കോളജുകളിലൊന്നില്‍ പ്രൊഫസറുമായ ഡോ. സുജാതയെ വി സിയാക്കാനുള്ള രണ്ടാംവട്ട നീക്കം സജീവമാണ്.

നേരത്തേ ഡോ. രാജന്‍ ഗുരുക്കള്‍ വി സി സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഡോ. സുജാതയ്ക്കു വേണ്ടി സുകുമാരന്‍ നായര്‍ ശ്രമിച്ചിരുന്നു. പിവിസി സ്ഥാനമായിരുന്നു ലക്ഷ്യം. എന്നാല്‍ അന്ന് കേരള കോണ്‍ഗ്രസ് നോമിനയായി ഡോ. എ വി ജോര്‍ജ്ജ് വി സിയും ലീഗ് നോമിനി ഡോ. ഷീന ഷുക്കൂര്‍ പിവിസിയുമായി. ബയോഡേറ്റാ വിവാദത്തില്‍പെട്ട വിസിയെ സര്‍ക്കാര്‍ മാറ്റുമെന്ന് ഉറപ്പായതോടെയാണ് സുകുമാരന്‍ നായര്‍ വീണ്ടും കരുനീക്കം തുടങ്ങിയത്. എന്നാല്‍ നിലവിലെ പിവിസി ഡോ. ഷീന ഷുക്കൂറിന് വിസിയുടെ ചുമതലയും പിന്നീട് സ്ഥിര നിയമനവും നല്‍കുമെന്ന സൂചന ശക്തമാണ്. ഇതില്‍ പ്രകോപിതനായാണ് സുകുമാരന്‍ നായര്‍ വാളെടുത്തിരിക്കുന്നതത്രേ.

പിവിസിക്ക് വിസിയായി സ്ഥിര നിയമനം നല്‍കുന്നതിനു പകരം അവരെ പിവിസയായിത്തന്നെ നിലനിര്‍ത്തി ഡോ. സുജാതയെ വിസിയാക്കണം എന്നാണ് സുകുമാരന്‍ നായരുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ലീഗ് തയ്യാറല്ല, ലീഗിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസിനു താല്പര്യവുമില്ല. ഈ സാഹചര്യത്തെ സമ്മര്‍ദംകൊണ്ട് മറികടക്കാനും തനിക്ക് അനുകൂലമാക്കാനുമാണ് സുകുമാരന്‍ നായര്‍ ശ്രമിക്കുന്നത്. അറ്റകൈക്ക് പിവിസി പദവിയെങ്കിലും മകള്‍ക്ക് തരപ്പെടുത്തിക്കൊടുക്കാനുറപ്പിച്ചാണ് നീക്കം.

ഇതിനിടയില്‍ വി എം സുധീരന്റെ മന്നം സമാധി സന്ദര്‍ശനം അപ്രതീക്ഷിതമായി സുകുമാരന്‍ നായര്‍ക്ക് ആയുധമായി മാറുകയായിരുന്നു. അത് അദ്ദേഹം കാര്യമായി മുതലാക്കാന്‍ ശ്രമിച്ചു തുടങ്ങുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നിലെത്തിയിരിക്കുന്നതുകൊണ്ട് ഈ സമ്മര്‍ദത്തിനു മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങുമെന്നാണ് സുകുമാരന്‍ നായര്‍ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപനം ഏതു നിമിഷവും വരാമെന്നതുകൊണ്ട് ഇപ്പോള്‍ സുകുമാരന്‍ നായരുടെ നോമിനിയെ വിസിയാക്കുക എളുപ്പമല്ല.
G. Sukumaran Nair, NSS, MG University, KPCC president, V.M. Sudheeran, Muslim League, Congress, Kerala Congress, A.V. George, Election.

തെരഞ്ഞെടുപ്പു കഴിഞ്ഞ് നിയമിക്കാം എന്നൊരു ഉറപ്പാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്നാണു സൂചന. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്താലും കെപിസിസി പ്രസിഡന്റ് വി എം സുധീരനോ ലീഗ് നേതൃത്വമോ മയപ്പെടാന്‍ തയ്യാറല്ല. മാത്രമല്ല, എ വി ജോര്‍ജ്ജിനെ മാറ്റിയാല്‍ പകരം നായര്‍ സമുദായത്തില്‍ നിന്നല്ല, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുതന്നെ പുതിയ വിസിയും വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഉന്നയിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഡോ. ഷീന ഷുക്കൂര്‍ പിവിസിയായിത്തന്നെ തുടരുകയും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും താല്പര്യമുള്ള ക്രിസ്ത്യാനി വിസി വരികയും ചെയ്യും.

ഇതിനെ വെട്ടാനും നല്ല വഴി തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തനില്‍ക്കെ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുക തന്നെയാണ് എന്നുറപ്പിച്ചാണ് സുകുമാരന്‍ നായരുടെ നീക്കം. സുധീരന്റെ മന്നം സമാധി സന്ദര്‍ശനം അതിന് ഒരു കാരണമാക്കുന്നുവെന്നേയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords: G. Sukumaran Nair, NSS, MG University, KPCC president, V.M. Sudheeran, Muslim League, Congress, Kerala Congress, A.V. George, Election.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

إرسال تعليق