Follow KVARTHA on Google news Follow Us!
ad

യു.ഡി.എഫ്. സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത്

യു.ഡി.എഫ് സംസ്ഥാന നേതൃയോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത്Thiruvananthapuram, Congress, Conference, Ramesh Chennithala, Oommen Chandy, Sonia Gandhi, UDF, Muslim-League, Minister, Kerala,
തിരുവനന്തപുരം: യു.ഡി.എഫ് സംസ്ഥാന നേതൃയോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്കു ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്. കഴിഞ്ഞ രണ്ടുമാസത്തെ  ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് യോഗം ചേരാന്‍ തീരുമാനിച്ചത്.  രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും സോളാര്‍ പ്രശ്‌നവും മൂലം താറുമാറായിക്കിടന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മുന്നണി യോഗം ചേര്‍ന്നാല്‍ മതിയെന്ന കേന്ദ്രത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുമാസങ്ങളിലും യോഗം ചേരാതിരുന്നത്.

രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഞായറാഴ്ച ഉച്ചയ്ക്ക് തിരുവന്തപുരത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട്  മുന്നണിയിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലാണുണ്ടായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് അറിയിച്ചു. അതേസമയം ആഭ്യന്തരത്തില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന ചെന്നിത്തല മന്ത്രിയാകാനില്ലെന്ന ഉറച്ചനിലപാടില്‍ തന്നെയാണ് നില്‍ക്കുന്നത്.

എന്നാല്‍ തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്നും അത്ര എളുപ്പത്തില്‍ ആഭ്യന്തരം ഒഴിഞ്ഞുകൊടുക്കാന്‍ പറയാന്‍ പറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കഴിഞ്ഞ രണ്ടുതവണകളായി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ നടത്തിയ ചര്‍ച്ചകളും പരാജയമായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെത്തിയ സോണിയാ ഗന്ധിയോട് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ഉള്‍പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കയാണ്. സോണിയയുടെ സന്ദര്‍ശനത്തോടെ ഒരു ഇടവേളയ്ക്കു ശേഷം ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.  കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. ചെന്നിത്തല ഉള്‍പെട്ട മന്ത്രിസഭയ്‌ക്കേ ഇനി പ്രസക്തിയുള്ളൂവെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. കേരള കോണ്‍ഗ്രസ്(ജെ), ജെ.എസ്.എസ് എന്നീ കക്ഷികളും ഇതേ അഭിപ്രായം തന്നെ ഉന്നയിച്ചു.

ഞായറാഴ്ച  രാജ്ഭവനില്‍ ഘടകക്ഷികളുമായുള്ള സോണിയയുടെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. കോണ്‍ഗ്രസിലെ അനൈക്യവും മുന്നണി നേരിടുന്ന പ്രശ്‌നങ്ങളുമാണ് ഘടകക്ഷികള്‍ പ്രധാനമായും സോണിയയെ ധരിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒഴിവാക്കി മുകുള്‍ വാസ്‌നിക്കിനൊപ്പമാണ്  സോണിയ ഘടകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീണതായി അറിയിച്ച മുസ്ലിം ലീഗ് ഹൈക്കമാന്റ് എത്രയും പെട്ടെന്ന് പാര്‍ട്ടികാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അല്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും അറിയിച്ചു.

അതേസമയം തങ്ങള്‍ക്ക്  ഒരു ലോക്‌സഭാ സീറ്റു കൂടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്(എം) ,സോഷ്യലിസ്റ്റ് ജനത എന്നീ ഘടക കക്ഷികള്‍ സോണിയയോട് ആവശ്യപ്പെട്ടു. എന്‍.എസ്.എസ് നേതൃത്വത്തെ പിണക്കിയത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായിരിക്കുകയാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. യു.ഡി.എഫില്‍ ലീഗിന്റെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഭരണമാണെന്ന്  സി.എം.പി ഉള്‍പെടെയുള്ള ചെറുകക്ഷികള്‍  പരാതിപ്പെട്ടു. മാത്രമല്ല തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും സോണിയയോട് ഇവര്‍ പരാതി പറഞ്ഞു.

Also Read:
ഡി.വൈ.എസ്.പി ജാക്കി വിടചൊല്ലി

Keywords: Thiruvananthapuram, Congress, Conference, Ramesh Chennithala, Oommen Chandy, Sonia Gandhi, UDF, Muslim-League, Minister, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

إرسال تعليق