മലേഗാവ് സ്‌ഫോടനം: ഒന്‍പത് നിരപരാധികൾ സ്വതന്ത്രരായി

മുംബൈ: 2006ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിപട്ടികയിലകപ്പെട്ട 9 പ്രതികള്‍ സ്വതന്ത്രരായി. ദേശീയ അന്വേഷണ ഏജന്‍സി മുംബൈ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സ്വതന്ത്രരായത്. 27 പേരുടെ മരണത്തിനിടയാക്കിയ സംഭവവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

ഇതോടെ തങ്ങളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഒന്‍പതുപേരും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡും (എടിഎസ്) സിബിഐയും കണ്ടെത്തിയ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ച തെളിവുകളുമായി ഒത്തുപോകുന്നില്ലെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയതോടെ നിരപരാധികളായ ഒന്‍പതുപേരെ സ്വതന്ത്രരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

മുന്‍പ് കേസന്വേഷിച്ച് എടിഎസും സിബിഐയും സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു. 2006 സെപ്റ്റംബര്‍ 8നാണ് മലേഗാവില്‍ സ്‌ഫോടനപരമ്പര അരങ്ങേറിയത്. സ്‌ഫോടന പരമ്പരയില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയില്‍ നിന്നും 300 കിമീ അകലെയാണ് മലേഗാവ്.

മുന്‍പ് കേസന്വേഷിച്ച എടിഎസാണ് സല്‍മാന്‍ ഫര്‍സി, ഷബീര്‍ അഹ്മദ്, നൂറുല്‍ ഹുദാ, റൈസ് അഹമ്മദ്, മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ശെയ്ഖ്, ഫാറൂഖ് അന്‍സാരി, അബ്‌റാര്‍ അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്.

National news, NIA, Investigation, Established, Four Hindu extremists, Rajendra Pehelwan alias Samandar, Dhan Singh, Manohar, Amit Chauhan, Planted bombs, Malegaon.പിന്നീട് കേസ് സിബിഐക്ക് കൈമാറുകയും എടിഎസിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത്. 2009ലാണ് എന്‍.ഐ.എ കേസന്വേഷണം ഏറ്റെടുത്തത്.

2007ലെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതത്തോടെ കേസിന്റെ ഗതിമാറി. സ്‌ഫോടനത്തിനുപിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് സ്വാമി വ്യക്തമാക്കി. അതോടെ കേസ് എന്‍.ഐ.എയ്ക്ക് കൈമാറി. കേസില്‍ പിടിയിലായ മുസ്ലീങ്ങള്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതോടെ അവരെ കോടതി ജാമ്യത്തില്‍ വിട്ടു. രാജേന്ദ്ര പെഹല്വാന്‍ എന്ന സമാന്ദാര്‍, ധാന്‍ സിംഗ്, മനോഹര്‍, അമിത് ചൗഹാന്‍ എന്നിവരാണ് മലേഗാവില്‍ ബോംബ് വച്ചതെന്ന് എന്‍.ഐ.എ കണ്ടെത്തി. ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പേരെ കണ്ടെത്താനും എന്‍.ഐ.എയ്ക്ക് കഴിഞ്ഞു. സുനില്‍ ജോഷി, സന്ദീപ് ദങെ, റാംജി കലസങ്ര എന്നിവരായിരുന്നു അവര്‍. ഗൂഡാലോചന നടത്തിയവരില്‍ പ്രമുഖനായ സുനില്‍ ജോഷിയെ 2007 ഡിസംബറില്‍ സ്വന്തം കൂട്ടാളികള്‍ തന്നെ വകവരുത്തിയിരുന്നു.

ഇക്കഴിഞ്ഞ മേയില്‍ ലോകേഷ് ശര്‍മ്മ, ധന്‍ സിംഗ്, മനോഹര്‍ സിംഗ്, രാജേന്ദ്ര ചൗധരി തുടങ്ങിയവരെ പ്രതിയാക്കി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എടിഎസും സിബിഐയും കണ്ടെത്തിയതില്‍ നിന്നും വിഭിന്നമായിരുന്നു ഇത്.

SUMMARY: Mumbai: Nine accused in the 2006 Malegaon blasts case may walk free after the National Investigation Agency told a Mumbai court on Thursday that it has found no evidence to link them to the terror attack in which 27 people were killed.

Keywords: National news, NIA, Investigation, Established, Four Hindu extremists, Rajendra Pehelwan alias Samandar, Dhan Singh, Manohar, Amit Chauhan, Planted bombs, Malegaon.

Post a Comment

Previous Post Next Post