Follow KVARTHA on Google news Follow Us!
ad

ആപ്പിള്‍ ചെലവ് കുറഞ്ഞ ഐഫോണ്‍ പുറത്തിറക്കുന്നു

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഉയരുന്ന വെല്ലുവിളിയെ മറികടക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു.ചെലവു കുറഞ്ഞ ഐഫോണ്‍ രംഗത്തെത്തിക്കാന്‍ കമ്പനി Pegatron to Assemble Low Cost iPhone as Apple Works to Balance Supply Chain
സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഉയരുന്ന വെല്ലുവിളിയെ മറികടക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ചെലവു കുറഞ്ഞ ഐഫോണ്‍ രംഗത്തെത്തിക്കാന്‍ കമ്പനി തയാറെടുത്തിരിക്കുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്തു. പെഗട്രോണ്‍ എന്ന പുതിയ കമ്പനിയെ ചിലവ് കുറഞ്ഞ ഐഫോണ്‍ അസംബിള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയെന്നാണ് റിപോര്‍ട്ട്.

ഇതുവരെ തായ് വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫോക്‌സ്‌കോണ്‍ എന്ന കമ്പനിക്കായിരുന്നു ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് തുടങ്ങിയ പ്രൊഡക്ടുകളുടെ അസംബ്ലിങ് ചുമതല. തായ്‌പേയിയിലാണ് പെഗട്രോണിന്റെ ആസ്ഥാനം. 2011ല്‍ ഐഫോണ്‍ കുറഞ്ഞ അളവില്‍ നിര്‍മിക്കാന്‍ കമ്പനിക്ക് ഓഡര്‍ ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഐപാഡ് മിനി ടാബ്ലറ്റും പെഗട്രോണാണ് അസംബിള്‍ ചെയ്തിരുന്നത്.

Apple, Manufacturing , Longtime partner, Foxconn , Pegatron, Wall Street Journal , Pegatron , Apple's low cost iPhone.കുറഞ്ഞ ചെലവില്‍ ജോലി ചെയ്ത് നല്‍കാമെന്ന് പെഗട്രോണ്‍ സമ്മതിച്ചതാണ് കമ്പനി ഇവരെ ചുമതല ഏല്‍പിക്കാന്‍ കാരണമെന്നാണ് റിപോര്‍ട്ട്. എന്തായാലും പെഗട്രോമിന്റെ നിര്‍മാണ വൈദഗ്ധ്യത്തിലെത്തുന്ന ചിലവ് കുറഞ്ഞ ഐഫോണ്‍ സാംസങ്ങുമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ ആപ്പിളിനെ സഹായിക്കുമെന്നാണ് സൂചന.

SUMMARY: Apple is continuing to seek improved supply-chain risk management by shifting more of its manufacturing needs from its longtime partner Foxconn to Pegatron, notes The Wall Street Journal in a new report that suggests Pegatron will be responsible for the assembly of Apple's low cost iPhone.

Keywords: Apple, Manufacturing , Longtime partner, Foxconn , Pegatron, Wall Street Journal , Pegatron , Apple's low cost iPhone, Pegatron Company, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

إرسال تعليق