Follow KVARTHA on Google news Follow Us!
ad

ഛത്തീസ്ഗഢ്: നക്‌സല്‍ ആക്രണത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ്

ഛത്തീസ്ഗില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇരുപത്തിയേഴ് പേരുടെ മരണത്തിന് ഇടയാക്കിയ നക്‌സല്‍ ആക്രമണത്തിന് ഉപയോഗിച്ചത് അമോണിയം Ammonium nitrate used in Chhattisgarh Naxal attack
റായ്പ്പൂര്‍: ഛത്തീസ്ഗില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇരുപത്തിയേഴ് പേരുടെ മരണത്തിന് ഇടയാക്കിയ നക്‌സല്‍ ആക്രമണത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റാണെന്ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ആക്രണത്തില്‍ 27 മുതല്‍ 30 കിലോഗ്രം വരെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെയ് 25നായിരുന്നു നക്‌സല്‍ ആക്രമണം.

മുതിര്‍ന്ന നേതാക്കളെ വെടിവെയ്ക്കുമ്പോള്‍ അണികളെ ചിതറി ഓടിക്കാനാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ പരിവര്‍ത്തന്‍ റാലിക്കു നേരെയുണ്ടായ ആക്രമണത്തില്‍ മഹേന്ദ്ര കര്‍മ്മ, നന്ദകുമാര്‍ പട്ടേല്‍ തുടിങ്ങിയ പ്രമുക കോണ്‍ഗ്രസ്സ് നേതാക്കള്‍  കോല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ് മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ല ഗുരുതരാവസ്ഥയില്‍ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേസമയം, മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസ് റാലിക്ക് സര്‍ക്കാര്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം.
Chhattisgarh Naxal attack, Ammonium nitrate, Maoists, NSG, NIA
SUMMARY: A preliminary forensic investigation of the May 25 Naxal attack in Chhattisgarh's Bastar district has revealed that between 27 to 30 kilograms of explosives were used in the strike.

kEY WORDS: Chhattisgarh Naxal attack, Ammonium nitrate, Maoists, NSG, NIA

إرسال تعليق