Follow KVARTHA on Google news Follow Us!
ad

മന്ത്രി മുനീര്‍ അറിയാതെ ഖമറുന്നിസ സാമൂഹിക ക്ഷേമ ബോര്‍ഡ് സെക്രട്ടറിയെ പറഞ്ഞുവിട്ടു

സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണും വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയുമായ ഖമറുന്നീസ അന്‍വര്‍ വകുപ്പു മന്ത്രി എം.കെ. മുനീര്‍ അറിയാതെ Khamarunnisa Anwar, M.K.Muneer, Thiruvananthapuram, Kerala, CEO, Khamarunnisa Anwar trying to create probloms
തിരുവനന്തപുരം: സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണും വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയുമായ ഖമറുന്നീസ അന്‍വര്‍ വകുപ്പു മന്ത്രി എം.കെ. മുനീര്‍ അറിയാതെ ഗവണ്‍മെന്റ് സെക്രട്ടറിയെ മാറ്റി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗിക സാമ്പത്തിക-ഭരണ പങ്കാളിത്തമുള്ള സ്ഥാപനമായതിനാല്‍ താന്‍ കേന്ദ്ര നിര്‍ദേശ പ്രകാരമാണു പ്രവര്‍ത്തിച്ചതെന്നാണ് ഖമറുന്നീസയുടെ വിശദീകരണം. തിങ്കളാഴ്ച അവരുമായി ഫോണില്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സാമൂഹിക നീതി വകുപ്പിനു കീഴിലാണ് സാമൂഹിക ക്ഷേമ ബോര്‍ഡ്.

സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിന്നീസ് ജെ മാത്യൂസിനെയാണ് മാറ്റിയത്. ക്ലിന്നീസിന്റെ മാതൃ സ്ഥാപനമായ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് തിരിച്ചയച്ചുകൊണ്ട് തിങ്കളാഴ്ച വൈകുന്നേരമാണ് ഉത്തരവിറങ്ങിയത്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ളയാളാണ് ക്ലിന്നീസ്.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും ശരിയല്ലെന്നും അതുകൊണ്ട് ഡെപ്യൂട്ടേഷന്‍ റദ്ദാക്കി തിരിച്ചയക്കണം എന്നും ആവശ്യപ്പെട്ട് ഖമറുന്നിസ അന്‍വര്‍ നേരത്തേ കേന്ദ്ര സാമൂഹിക ക്ഷേമ ബോര്‍ഡിനു കത്തയച്ചിരുന്നുവെന്നാണു വിവരം. എന്നാല്‍ അതും സാമൂഹിക നീതി മന്ത്രി മുനീര്‍ അറിഞ്ഞിരുന്നില്ല. സെക്രട്ടറിയെ മാറ്റി പകരം നിയമനം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്തുകൊണ്ട് അത് നടപ്പാക്കിയില്ല എന്ന് ചോദിച്ച് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും ഡല്‍ഹിയില്‍ നിന്നു കത്തുവന്നു.
Khamarunnisa Anwar, M.K.Muneer, Thiruvananthapuram, Kerala, CEO, Khamarunnisa Anwar trying to create probloms

എന്നാല്‍ അത് തന്നില്‍ നിന്നു ചിലര്‍ മറച്ചുവച്ചുവെന്നും തിങ്കളാഴ്ച മാത്രമാണ് താന്‍ അറിഞ്ഞതെന്നും ഖമറുന്നീസ അന്‍വര്‍ വിശദീകരിക്കുന്നു. ഉടന്‍തന്നെ റിലീവിംഗ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഡോ. ഫിലിപ്പ് മാത്യൂസ് ആണ് ക്ലിന്നീസിനു പകരം സെക്രട്ടറിയായി വരുന്നത്.

നേരത്തേ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ഖമറുന്നിസ അന്‍വര്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ.എം. സുനീഷുമായി കൊമ്പുകോര്‍ത്തു പുറത്താവുകയായിരുന്നു. വനിതാ വികസന കോര്‍പറേഷനില്‍ ആകെ കുഴപ്പമാണെന്നു കുറ്റപ്പെടുത്തി പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അവര്‍ നല്‍കിയ പരാതി മുഖ്യമന്ത്രി കോര്‍പറേഷനു കൈമാറിയിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അത് തള്ളുകയും മുഖന്ത്രിക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. സുനീഷ് ഇപ്പോള്‍ ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ. ആണ്.

Keywords: Khamarunnisa Anwar, M.K.Muneer, Thiruvananthapuram, Kerala, CEO, Khamarunnisa Anwar trying to create probloms, J. Mathew, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

إرسال تعليق