Follow KVARTHA on Google news Follow Us!
ad

ഒമ്പത് വര്‍ഷത്തിന് ശേഷം കേരളം സന്തോഷ്ട്രോഫി ഫൈനലില്‍

സ­ന്തോ­ഷ് ട്രോ­ഫി ഫുട്‌­ബോ­ളില്‍ സെ­മി­യില്‍ മ­ഹാ­രാ­ഷ്ട്ര­യെ തോല്‍­പി­ച്ച് കേ­ര­ളം ഫൈ­ന­ലി­ലെ­ത്തി. Kochi, Football, Kerala, Final, Sports, Santhosh Trophy, Maharashtra, Goal, Extra Time, Kvartha, Kerala News, International News, National News
കൊച്ചി: ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫൈനല്‍മോഹം സഫലമാക്കാന്‍ സ്വന്തം മൈതാനത്ത് പടക്കിറങ്ങിയ കേരളത്തിന് ജയം. അധിക സമയത്ത് നേടിയ ഒരു ഗോളിനാണ് മലയാളി കരുത്തിലിറങ്ങിയ മഹാരാഷ്ട്രയെ കെട്ടുകെട്ടിച്ച് കേരളം ഫൈനല്‍ ടിക്കറ്റെടുത്തത്. കളി നിശ്ചിത സമയം പൂര്‍ത്തിയാക്കിയപ്പോള്‍ 1-1 ആയിരുന്നു സ്‌കോര്‍.

അധിക സമയത്തിന്റെ പതിനാലാം മിനിറ്റില്‍ ഷിബിന്‍ലാലാണ് വിജയഗോള്‍ തൊടുത്തത്. ഉസ്മാനും ഷിബിന്‍ലാലും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഞായറാഴ്ചത്തെ ഫൈനലില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളുമായി കേരളം ഏറ്റുമുട്ടും.

ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്ത മല്‍സരത്തില്‍ കേരള നിരയില്‍നിന്ന് നസറുദ്ദീനും കണ്ണനും മറാത്ത നിരയിലെ മുഹമ്മദ് റാഫിയും അന്‍സാരി റാഷിദും പരിക്കേറ്റ് കളംവിട്ടു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ രാഹുലിന് പകരം നസറുദ്ദീനുമായാണ് കേരളം ഇറങ്ങിയത്. ആദ്യ നിമിഷത്തിലെ ഗോള്‍ പിറന്നുവെന്ന് തോന്നിപ്പിക്കുന്ന ഉഗ്രന്‍ മുന്നേറ്റത്തിലൂടെ കേരളം കാണികളുടെ നെഞ്ചിടിപ്പ് കൂട്ടി.

 Kochi, Football, Kerala, Final, Sports, Santhosh Trophy, Maharashtra, Goal, Extra Time, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports Newsഒറ്റക്ക് പന്തുമായി മുന്നേറിയ കണ്ണന്‍ വലതുവിങ്ങിലൂടെ ഓടിയെത്തിയ സുമേഷിന് പന്ത് എത്തിച്ചുകൊടുത്തു. സുമേഷ് തകര്‍പന്‍ ക്രോസിലൂടെ ഇത് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഉസ്മാന്റെ മുന്നിലെത്തിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഉസ്മാന്‍ മികച്ച ഷോട്ട് തൊടുത്തെങ്കിലും മറാത്താ പ്രതിരോധ ഭടന്റെ ദേഹത്തിലുരഞ്ഞ് ഗോള്‍വലക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്തേക്ക് പോയി.

രണ്ടാം പകുതി ആരംഭിച്ച് എട്ടാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് ആതിഥേയരുടെ ആദ്യഗോളിന് വഴിതുറന്നത്. ജോണ്‍സന്റെ ഫ്രീകിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയത് ഗോള്‍ ആക്കാനുള്ള ഉസ്മാന്റെ ഹെഡറിന് ക്രോസ്ബാര്‍ വിലങ്ങുതടിയായി. തിരിച്ചുവന്ന പന്ത് കൈക്കലാക്കാന്‍ മഹാരാഷ്ട്ര പ്രതിരോധ നിരക്കാരന്‍ ഉയര്‍ന്നുചാടിയെങ്കിലും കൈയില്‍ പന്ത് തട്ടി. പതിനയ്യായിരത്തോളം ആരാധകരുടെ പ്രാര്‍ഥനക്കൊടുവില്‍ റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി എടുത്ത ഉസ്മാന്‍ 55ാം മിനിറ്റില്‍ കേരളത്തെ മുന്നിലത്തെിച്ചു.

ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച മഹാരാഷ്ട്ര 71ാം മിനിറ്റില്‍ സമനില പിടിച്ചു. അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ വലതുവിങ്ങില്‍ 30 വാര അകലെ നിന്ന് ലാല്‍ റെംബിയ പായിച്ച തകര്‍പന്‍ ഷോട്ട് തട്ടിനീക്കാന്‍ ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ മുഴുനീള ഡൈവ് നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്നും ഇരുടീമുകളും മുന്നേറ്റം തുടര്‍ന്നെങ്കിലും മുഴുവന്‍ സമയം അവസാനിക്കുംവരെ ഇരുവലകളും നിശ്ചലമായിത്തന്നെ കിടന്നു.

Keywords: Kochi, Football, Kerala, Final, Sports, Santhosh Trophy, Maharashtra, Goal, Extra Time, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Post a Comment