Follow KVARTHA on Google news Follow Us!
ad

സൂക്കർബർഗ് 500 മില്യൺ ഡോളർ സംഭാവന നൽകി

സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർബർഗ് 500 മില്യൺ ഡോളർ സംഭാവന നൽകി. Business, Facebook, Mark Zuckerberg,
 Business, San Francisco, Facebook, Chief Executive, Mark Zuckerberg, Donating, Half a billion dollars, Facebook stock, Silicon Valley charity, Second major donation, Committing, Giving,
സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർബർഗ് 500 മില്യൺ ഡോളർ സംഭാവന നൽകി. സിലികോൺ വാലി കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കാണ് സൂക്കർബർഗ് സംഭാവന നൽകിയത്. വിദ്യാഭ്യാപരമായും ആരോഗ്യപരമായും പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന സംഘടനയാണ് സിലികോൺ വാലി.

ഇത് രണ്ടാം തവണയാണ് മാർക്ക് സൂക്കർബർഗ് ഭീമമായ തുക സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകുന്നത്. ഫേസ്ബുക്കിലെ സൂക്കർബർഗിന്റെ ആകെ ഷെയർ 11 ബില്യൺ ഡോളറാണ്.

ദി ഗിവിംഗ് പ്ലഡ്ജ് എന്ന സംഘടനയിലെ അംഗമാണ് മാർക്ക് സൂക്കർബർഗ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ് സംഘടനയുടെയും സ്ഥാപകൻ. വാറൻ ബഫറ്റിന്റെ സഹായത്തോടെ 2010ലാണ് ദി ഗിവിംഗ് പ്ലഡ്ജ് സ്ഥാപിച്ചത്. ജീവിതകാലയളവിലോ മരണത്തിനുശേഷമോ തന്റെ സ്വത്തിന്റെ പകുതി ഭാഗം സമൂഹത്തിന്റെ നന്മയ്ക്കായി ചിലവഴിക്കണമെന്ന നിർദ്ദേശമാണ് സംഘടന മുന്നോട്ട് വെയ്ക്കുന്നത്.

SUMMERY: San Francisco: Facebook Inc Chief Executive Mark Zuckerberg is donating half a billion dollars in Facebook stock to a Silicon Valley charity, his second major donation since committing to giving away most of his wealth.

Keywords: Business, San Francisco, Facebook, Chief Executive, Mark Zuckerberg, Donating, Half a billion dollars, Facebook stock, Silicon Valley charity, Second major donation, Committing, Giving,

Post a Comment