Follow KVARTHA on Google news Follow Us!
ad

അയര്‍ലന്റില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി

ഇന്ത്യക്കാരിയായ സവിത ഹാലപ്പനവര്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്റില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി. Savita Halappanavar death, Ireland abortion denial, Ireland anti-abortion law, Galway hospital, Irish Church

Savita Halappanavar death, Ireland abortion denial, Ireland anti-abortion law, Galway hospital, Irish Churchലണ്ടന്‍: ഇന്ത്യക്കാരിയായ സവിത ഹാലപ്പനവര്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്റില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി.  അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെങ്കില്‍ ഗര്‍ഭഛിദ്രമാകാമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.

ഗര്‍ഭഛിദ്രം നടത്താനാവാതെയാണ്  സവിത മരണപ്പെട്ടത്. ഇത്  വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാജ്യത്തെ ഗര്‍ഭഛിദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് നിരവധി സ്ഥലങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് അയര്‍ലന്റ് തയ്യാറായത്. ഇതേസമയം, പുതുതായി പ്രഖ്യാപിച്ച നിയമ പരിഷ്ക്കരണത്തിനെതിരെ ക്രിസ്തീയ പുരോഹിതര്‍ രംഗത്തെത്തി. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ കൊല്ലുന്നതിന് ധാര്‍മ്മിക ന്യായീകരണങ്ങളില്ലെന്ന് അയര്‍ലന്റിലെ ബിഷപ്പുമാര്‍ സംയുക്ത പ്രസ്ഥാനവനയിലൂടെ പറഞ്ഞു.

കഴിഞ്ഞമാസം 28നാണ്  ദന്തഡോക്ടറായ സവിത മരിച്ചത്. ഗര്‍ഭഛിദ്രം നടത്തണമെന്ന 31കാരിയായ സവിതയുടെ ആവശ്യം ആശുപത്രി  അധികൃതര്‍  വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മരണം.

Keywords: Savita Halappanavar death, Ireland abortion denial, Ireland anti-abortion law, Galway hospital, Irish Church

Post a Comment