Follow KVARTHA on Google news Follow Us!
ad

വിലക്കയറ്റം: യു.ഡി.എഫ്.യോഗത്തില്‍ രൂക്ഷവിമര്‍ശനം

വിലക്കയറ്റത്തിന്റെ പേരില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് യു.ഡി.എഫ്. UDF, Meeting, Goverment, Criticism, KPCC, Ramesh Chennithala, P.C George, Kunhalikutty, Chief Minister, Ration Shop, Anoop Jacob, Thiruvananthapuram, Kerala, Kerala Vartha, Kerala News.
UDF, Meeting, Goverment, Criticism, KPCC, Ramesh Chennithala, P.C George, Kunhalikutty, Chief Minister, Ration Shop, Anoop Jacob, Thiruvananthapuram, Kerala, Kerala Vartha, Kerala News.
തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ പേരില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് യു.ഡി.എഫ്. യോഗത്തില്‍ നേരിടേണ്ടി വന്നത്. ഭക്ഷ്യമന്ത്രിയുടെ പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോണി നെല്ലൂരാണു വിമര്‍ശനത്തിന് തുടക്കമിട്ടത്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, സി.എഫ്.തോമസ്, പി.സി. ജോര്‍ജ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരും വിമര്‍ശന ശരങ്ങളുമായി രംഗത്ത് വന്നു.

വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവാഴ്ച യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രതിച്ഛായ വഷളാക്കി വിലക്കയറ്റം കുതിച്ച് കയറുകയാണ്. നേതാക്കള്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്, വിലക്കയറ്റം നിമിത്തം സര്‍ക്കാരിന്റെ ഗ്രാഫ് താഴോട്ട് പോവുകയാണ് തുടങ്ങിയ അഭിപ്രായങ്ങളാണ് യു.ഡി.എഫ്. യോഗത്തില്‍ ഉയര്‍ന്നു വന്നത്.

റേഷന്‍ കടകളില്‍ റെയ്ഡ് നടത്തിയതു കൊണ്ടു മാത്രം ഇപ്പോഴത്തെ പ്രശ്‌നം തീരില്ല. റേഷന്‍ കടകള്‍ അടച്ചിട്ടാല്‍ വിലക്കയറ്റം കൂടുകയേയുള്ളു. പക്ഷേ ഇതിന്റെ മറവില്‍ കുറ്റക്കാരായ റേഷന്‍ കടക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. ന്യായമായി പ്രവര്‍ത്തിക്കുന്നവരെ പീഡിപ്പിക്കാനും പാടില്ല. പൂഴ്ത്തിവയ്പുകാരെയും കരിഞ്ചന്തക്കാരെയും കുടുക്കണം. റേഷന്‍ കടകളിലെക്കാള്‍ അഴിമതി നടത്തുന്നതു മില്ലുകാര്‍ ആണെന്നും അത്തരക്കാരെ പിടികൂടണമെന്നും നിര്‍ദേശമുയര്‍ന്നു.

കക്ഷി നേതാക്കള്‍ക്ക് പുറമെ മന്ത്രിമാരായ അനൂപ്‌ജേക്കബും സി.എന്‍. ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു.

Keywords: UDF, Meeting, Goverment, Criticism, KPCC, Ramesh Chennithala, P.C George, Kunhalikutty, Chief Minister, Ration Shop, Anoop Jacob, Thiruvananthapuram, Kerala, Kerala Vartha, Kerala News.

Post a Comment