Follow KVARTHA on Google news Follow Us!
ad
Posts

സംവരണ ബില്‍ രാജ്യസഭ പാസാക്കി

National, New Delhi, Rajya Sabha, Voted, Bill, Amend, Constitution, Reservation, Government job, Promotions, Dalits, Tribals,
ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉദ്യോഗസ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാനുള്ള ബില്‍ രാജ്യസഭ പാസാക്കി. 206 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 10പേര്‍ മാത്രമാണ് എതിര്‍ത്തത്.

സമാജ്‌വാദിപാര്‍ട്ടിയുടെ എതിര്‍പ്പോടെയാണ് ബില്‍ സഭ പാസാക്കിയത്.

245 അംഗ സഭയില്‍ എസ്.പിക്ക് ഒമ്പതംഗങ്ങളാണുള്ളത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന സമാജ്‌വാദിപാര്‍ട്ടിയിലെ രണ്ട് അംഗങ്ങളോട് സഭയില്‍നിന്ന് പുറത്തുപോകാന്‍ നിര്‍ദേശിക്കുന്നതില്‍വരെ എത്തിയ രംഗങ്ങള്‍ക്ക് ബില്ലവതരണവേള സാക്ഷ്യംവഹിച്ചിരുന്നു.

ഭരണഘടനാഭേദഗതിബില്‍ പാസ്സാകാന്‍ സഭയില്‍ ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം ആവശ്യമായിരുന്നു. ലോക്‌സഭയില്‍ പക്ഷേ സര്‍ക്കാരിന് ബില്‍ പാസാക്കുക ഇതുപോലെ എളുപ്പമാകില്ല. ഈ സമ്മേളനത്തില്‍ തന്നെ ബില്‍ ലോക്‌സഭയ്ക്ക് മുമ്പാകെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

SUMMERY: New Delhi: The Rajya Sabha has voted in favour of a Bill that seeks to amend the Constitution to allow reservation in government job promotions for Dalits and tribals - 206 votes were cast in favour of the Bill and 10 against it of a total 216.

Keywords: National, New Delhi, Rajya Sabha, Voted, Bill, Amend, Constitution, Reservation, Government job, Promotions, Dalits, Tribals,

Post a Comment