Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവ് ഏഴായിരം രൂപയ്ക്ക് വിറ്റ ഗര്‍ഭിണിയായ യുവതിയെയും മകനെയും രക്ഷപ്പെടുത്തി

ഭര്‍ത്താവ് ഏഴായിരം രൂപയ്ക്ക് വിറ്റ ഗര്‍ഭിണിയായ യുവതിയെയും മകനെയും പോലീസ് Renu, Baby, Bihar, Train, Kvartha, Malayalam News, Kerala Vartha, Aluva, Husband, House Wife, Police, Kerala, Escape, Sales.

Renu, Baby, Bihar, Train, Kvartha, Malayalam News, Kerala Vartha, Aluva, Husband, House Wife, Police, Kerala, Escape, Sales.
ആലുവ: ഭര്‍ത്താവ് ഏഴായിരം രൂപയ്ക്ക് വിറ്റ ഗര്‍ഭിണിയായ യുവതിയെയും മകനെയും പോലീസ് രക്ഷപ്പെടുത്തി. പാട്‌ന സ്വദേശി രേണുവും നാലുവയസുള്ള മകന്‍ സച്ചിനുമാണ് അടിമക്കച്ചവടത്തില്‍ നിന്ന് രക്ഷപെട്ട് കേരളത്തിലെത്തിയത്.

സംഭവം പോലീസ് പറയുന്നതിങ്ങനെ: അഞ്ചുവര്‍ഷം മുന്‍പായിരുന്നു യു.പി. സ്വദേശി ശിവസിങിന്റെയും രേണുവിന്റെയും വിവാഹം. ബീഹാറില്‍ മിഠായി കച്ചവടത്തിന് എത്തിയപ്പോഴാണ് ഇയാളെ രേണു പരിചയപ്പെട്ടത്. വിവാഹശേഷം ഇവര്‍ കച്ചവടവുമായി തമിഴ്‌നാട്ടിലേയ്ക്ക് കടന്നു. ഇതിനിടെ വീണ്ടും ഗര്‍ഭിണിയായ രേണുവിനെ ദീപാവലി ആഘോഷത്തിനെന്നു പറഞ്ഞ് മറ്റ് മക്കള്‍ക്കൊപ്പം ശിവസിങ് സ്വദേശമായ യു.പി. യിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ അവിടെയെത്തിയപ്പോള്‍ തന്നെയും മകനെയും ഏഴായിരം രൂപയ്ക്ക് ഒരു ഗുജറാത്തിക്ക് വിറ്റതായി രേണു പോലീസിനോട് പറഞ്ഞു.

ഇളയ മകന്‍ ശിവയെ കൂടെ നിര്‍ത്തി. രേണുവും മകനും ഗുജറാത്തിയോടൊപ്പം പോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ എന്തൊ മരുന്ന്  കുത്തിവെച്ച് മയക്കിയാണ് കൊണ്ടുപോയതെന്നു പറയുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെയും മകനെയും വാങ്ങിയ ഗുജറാത്തി മറ്റൊരാള്‍ക്ക് മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതായി രേണുവിന് മനസിലായി. കച്ചവടം ഉറപ്പിച്ചശേഷം രേണു മകനെയും കൂട്ടി ആറ് മണിക്കൂര്‍ നടന്ന് പേരറിയാത്ത ഒരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തി.

അവിടെനിന്നും ട്രെയിനില്‍ ആലുവായ്ക്ക് തിരിച്ചു. നേരത്തെ താമസിച്ചിരുന്ന വാടകവീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ വീട്ടുടമയാണ് വനിതാ പോലീസില്‍ വിവരം അറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം രേണുവിനെയും മകനെയും താല്‍ക്കാലിക സംരക്ഷണത്തിനായി ജനസേവ ശിശുഭവനിലാക്കി. ഇളയകുട്ടിയെ മറ്റാര്‍ക്കെങ്കിലും വിറ്റിരിക്കുമെന്നാണ് രേണു പറയുന്നത്.

Keywords: Renu, Baby, Bihar, Train, Kvartha, Malayalam News, Kerala Vartha, Aluva, Husband, House Wife, Police, Kerala, Escape, Sales, Pregnant woman and son escaped who sold by husband.

Post a Comment