Follow KVARTHA on Google news Follow Us!
ad

ഓട്ടോയും ബസും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഓട്ടോ ഡ്രൈവറും മരിച്ചു

ഓട്ടോയും ബസും കൂട്ടിയിടിച്ച് ഗര്‍ഭിണിയായ യുവതിയും ഓട്ടോ ഡ്രൈവറും മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് Auto Driver, Bus, Split, Adoor, Pregnant Woman, Accident, Kottarakkara, Thiruvananthapuram, Wife, Son, Obituary,
Auto Driver, Bus, Split,  Adoor, Pregnant Woman, Accident, Kottarakkara, Thiruvananthapuram, Wife, Son, Obituary
അടൂര്‍: ഓട്ടോയും ബസും കൂട്ടിയിടിച്ച് ഗര്‍ഭിണിയായ യുവതിയും ഓട്ടോ ഡ്രൈവറും മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.15 നായിരുന്നു അപകടം. കൊട്ടാരക്കരയില്‍ നിന്ന് അടൂരിലേയ്ക്ക് വരികയായിരുന്ന ഓട്ടോ റിക്ഷയും അടൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് മിത്രപുരം പ്ലാവേലി കിഴക്കേതില്‍ വിജയന്റെ ഭാര്യ ആതിര (24), ഓട്ടോ ഡ്രൈവര്‍ കഞ്ഞിക്കുഴി വെണ്‍മണി ഇലവുംമൂട്ടില്‍ സക്കറിയായുടെ മകന്‍ ബേബി (24) എന്നിവരാണ് മരി­ച്ചത്.

അപകടത്തില്‍ ആതിരയുടെ ഭര്‍ത്താവിനും മറ്റൊരു യാത്രക്കാരിക്കും   പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ആതിരയുടെ ഭര്‍ത്താവ് വിജയനെ (27) മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും യാത്രക്കാരിയായ പഴകുളം പ്ലാവിള വടക്കേതില്‍ സഫിയായെ (36) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പി­ച്ചു.

മറ്റൊരു വാഹനത്തെ മറികടക്കവേ ബസ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബസ് സമീപത്തെ ഓടയിലേയ്ക്ക് ചരിഞ്ഞു. ഓട്ടോ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബേബി അടൂര്‍ ജനറല്‍ ആശുപത്രിയിലും ആതിര മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ ആതിരയെ കൊട്ടാരക്കര ജ­നറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചശേഷം വെട്ടിക്കവലയിലുള്ള അവരുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ദമ്പതി­കള്‍.

ബേബി സഹോദരന്റെ ഓട്ടോയുമായി കൊട്ടാരക്കരയില്‍ സ്വകാര്യ ആവശ്യത്തിനുപോയി തിരികെ വരുമ്പോഴാണ് മൂന്നു പേരെയും കയറ്റിയത്. വിദേശത്തായിരുന്ന ബേബി പത്ത് ദിവസം മുന്‍പാണ് അനുജന്‍ സല്‍മോന്‍ ജോലി ചെയ്യുന്ന അടൂരിലെത്തിയത്. മണക്കാലയിലെ ഒരു ചായക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. സല്‍മാനാണ് ബേബിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. സംസ്­ക്കാരം പിന്നീട്. ബേബിയുടെ മാതാവ് മേരി. ആതിരയുടെയും വിജയന്റെയും വിവാഹം കഴിഞ്ഞ മെയ് 4 നാണ് നടന്നത്.

Keywords: Auto Driver, Bus, Split,  Adoor, Pregnant Woman, Accident, Kottarakkara, Thiruvananthapuram, Wife, Son, Obituary, Pregnant woman and driver killed in accident.

Post a Comment