Follow KVARTHA on Google news Follow Us!
ad

കഠിനാധ്വാനത്തിന്റെ 2012-പ്രതീക്ഷയുടെ 2013

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനവും ഹിയറിംഗും Kerala, Thiruvananthapuram, Ministers, Oommen Chandy, Government, Malayalam News, Kerala Vartha, Jail, Kozhikode, Article.
(2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത പ്രധാ­ന­പ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് ഒരെത്തി­നോട്ടം)

തി­രു­വ­ന­ന്ത­പുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനവും ഹിയറിംഗും പൂര്‍ത്തിയാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശിപാര്‍ശയോടെ പരിസ്ഥിതി അനുമതിക്ക് കേന്ദ്രത്തിനു സമര്‍പ്പിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി പഠനവും ഇപിസി ടെണ്ടറിനുവേണ്ടിയുള്ള മാസ്റ്റര്‍ പ്ലാനും സാങ്കേതിക പഠനവും പൂര്‍ത്തിയാക്കി.

കൊച്ചി­ മെട്രോ റെയില്‍, സ്­മാര്‍ട്ട് സിറ്റി പ്രവര്‍ത്തന­ങ്ങള്‍ മു­ന്നോട്ട്.

കേര­ള­ത്തിന്റെ സ്വന്തം വിമാ­ന­ക­മ്പ­നി­യായ എയര്‍ കേ­ര­ളയ്ക്കു തുട­ക്കം.

തിരുവനന്തപുരം- മംഗലാപുരം അതിവേഗ റെയില്‍, കൊച്ചി­-­പാലക്കാട് വ്യാവ­സാ­യിക ഇട­നാഴി വിശ­ദ­മായ പദ്ധതി റിപ്പോര്‍ട്ട് തയ്യാ­റാ­യി.

തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിലുകള്‍ക്ക് കമ്പനി രൂപീകരിച്ചു.

36 വിദേശ രാജ­്യ­ങ്ങ­ളില്‍ നിന്ന് 4676 പേര്‍ പങ്കെടുത്ത എമേര്‍ജിംഗ് കേരളയില്‍ കേര­ള­ത്തിന്റെ സാധ­്യ­ത­കള്‍ ലോക­ത്തിനു മുന്നില്‍ തുറ­ന്നു­.

അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് കൊച്ചിയില്‍ ത്രിദിന സെമിനാര്‍ നടത്തി.

സീപ്ലെയിന്‍ പദ്ധതി 2013 ജനുവരി 31നു മുമ്പ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം.

യുവസംരംഭകര്‍ക്ക് അടിസ്ഥാനസൗകര്യം നല്കു സ്റ്റാര്‍ട്ട്് അപ് പദ്ധതിക്കു തുടക്കം. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് നാലു ശതമാനം മാര്‍ക്കും ഹാജരില്‍ 20 ശതമാനം ഇളവും.

പതി­നാ­യിരം ചെറു­കിട സ്വയംസംരംഭക തൊഴില്‍ പദ്ധതിയില്‍ 337 യൂണിറ്റുകള്‍ക്ക് 20 ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ അനുവദിച്ചു. 94 യൂണിറ്റുകള്‍ക്കു തുടക്കം.

പഠനത്തോടൊപ്പം ഏതെങ്കിലും തൊഴില്‍ പഠിക്കാനുള്ള വൈദഗ്ധ്യം നേടാനുള്ള തൊഴില്‍ വൈദ­ഗ്ധ്യ വിക­സന പദ്ധതിക്ക് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) 37 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടക്കം.

സേവ­നാ­വ­കാശ നിയമം നട­പ്പാ­ക്കു­തിനുള്ള തയാറെടുപ്പ് അന്തി­മഘട്ടത്തില്‍.

അന്യസംസ്ഥാന ലോ'റി നിയന്ത്രിച്ചതോടെ സംസ്ഥാന ലോ'റിയുടെ വരുമാനം 1780 കോടി കവിഞ്ഞു.

വനിതാ സംരക്ഷണ നിയമം

സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും മാന്യതയും സംരക്ഷിക്കാന്‍ ലക്ഷ്യ­മിട്ട് വനിതാ സംരക്ഷണ നിയമം തയാറാ­കുന്നു.

മുതിര്‍ അഞ്ച് വനിതാ പോലീസ് ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി വനിതാ ഇന്‍വസ്റ്റിഗേഷന്‍ ടീമിനു രൂപംകൊടുത്തു.

കാ­സര്‍­കോടും നാദാപുരത്തും സുരക്ഷിതത്വത്തിനു പ്രത്യേക പാക്കേജ്.

ജയില്‍ ചപ്പാത്തിയും ഇഡ്ഡലിയും ജനപ്രീതി നേടി.

ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ ശിക്ഷാനിയമത്തിലും ഭേദഗതി.

നീതിപൂര്‍വകമായും ശാസ്ത്രീയമായും കേസുകള്‍ തെളിയിക്കുില്‍ കേരള പോലീസ് പ്രാഗത്ഭ്യം തെളിയിച്ചു.

20,000 പേര്‍­ക്ക് പട്ടയം നല്കി. റവന്യുവുമായി ബ­ന്ധ­പ്പെട്ട 23 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്കാന്‍ സംവിധാനം.

30 വില്ലേജ് ഓഫീസുകള്‍ കൂടി അനുവദിച്ചു. പത്ത­നം­തിട്ട് ജില്ലയിലെ ഏനാദിമംഗലത്ത് 25 കോടി രൂപയുടെ കയര്‍ ഫാക്ടറിക്കു തു­ട­ക്ക­മിട്ടു.

കെ.എസ്.ടി.പി രണ്ടാം ഘട്ടത്തില്‍ 367 കി.മീ. റോഡുകള്‍ പുനര്‍നിര്‍മിക്കും. 1000 കി.മീ. റോഡുകളുടെ ഹെവി മെയിന്റനന്‍സ് നടത്തും.

റോഡ് വികസനത്തിന് 1,750 കോടി

റോഡ് വികസനത്തിന് 1,750 കോടി രൂപ ചെലവഴിച്ച് റിക്കാര്‍­ഡിട്ടു.

തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം. യുഎഇ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിലൂടെ ഇളവു ലഭിച്ച മലയാളികളെ സൗജന്യമായ നാട്ടിലെത്തി­ക്കുന്നു.

പുതിയ മദ്യഷാപ്പുകള്‍ തു­ട­ങ്ങുന്നതു സംബന്ധിച്ച് അന്തിമ അനുമതി നല്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക്.

സംസ്ഥാന മാരിടൈം രൂപീകരണം അന്തി­മഘട്ടത്തില്‍. 3124 മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി വീടുനല്കി.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍­കുന്ന നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് രൂപീകരിച്ചു.

135 സ്ഥലങ്ങളില്‍ സഞ്ചരി­ക്കുന്ന ത്രിവേണി സ്റ്റോറുകള്‍.

അംഗീ­കൃത തോട്ട­ങ്ങ­ളിലെ തോട്ടവി­ള­കള്‍ ഇല്ലാത്ത അഞ്ചു­ശ­ത­മാനം സ്ഥലം ഹൈടെക് കൃഷിക്കും ഫാം ടൂറി­സ­ത്തിനും വിനി­യോ­ഗി­ക്കാന്‍ അനു­മ­തി.

44 പൊതുമേഖലാ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത സര്‍ക്കാര്‍ വകുപ്പുകളിലും സുതാര്യത ഉറപ്പാ­ക്കുന്ന ഇ പ്രൊക്യുര്‍മെന്റ് സംവിധാനം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം റിയാബിന്.

ഓലൈനില്‍ സര്‍ട്ടിഫിക്കറ്റുകള്‍

സര്‍ക്കാരുമായി ബ­ന്ധ­പ്പെട്ട 24 സര്‍ട്ടിഫിക്കറ്റുകളും 200 ഫോമുകളും അക്ഷയകേന്ദ്രങ്ങളില്‍ ഓണ്‍ലൈനില്‍.

സെ­ക്രട്ടേറിയറ്റിലെ ഫയലുകളുടെ നീക്കം സര്‍ക്കാര്‍ വെബ്‌സൈറ്റായ www.kerala.gov.in ലൂടെ അറിയാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡാറ്റാ എക്‌സ്‌ചേഞ്ച് അഡ്വാന്‍സ്ഡ് സിസ്റ്റം (ഐഡിയാസ്).

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ആധുനിക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ 23.67 കോടി രൂപയുടെ പദ്ധതി.

ശബരിമല തീര്‍ത്ഥാടനം മാലിന്യരഹിതവും ചൂഷണരഹിതവുമാക്കി. സീറോ വെയ്സ്റ്റ് പദ്ധതി നടപ്പാക്കി.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ 40 കോടി അനുവദിച്ചു. ക്ഷേത്രവുമായി ബ­ന്ധ­പ്പെട്ട് കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ അഞ്ചു കോടി.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ നവംബര്‍ ഒിനു നിലവില്‍ വന്നു.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്രസാഹിത്യ അക്കാദമി ശുപാര്‍ശ ചെയ്തു. 35 വര്‍ഷത്തിനുശേഷം വിശ്വമലയാള മഹോത്സവം വിജയകരമായി നടത്തി.

ശ്രീനാരാ­യണ ഗുരു­ദേ­വന്റെ ആശയങ്ങളും രച­ന­കളും അടുത്ത അധ­്യ­യ­ന­വര്‍ഷം മുതല്‍ പാഠ­്യ­പ­ദ്ധ­തി­യില്‍. സംസ്‌കൃത പഠനം ഒന്നാം ക്ലാസ് മുതല്‍ ആരംഭി­ക്കും.

ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 55 പുതിയ ഡിഗ്രി, പിജി, എംഫില്‍ കോഴ്‌സുകള്‍. 555 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ആരംഭിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അംഗീകരിക്കാനുള്ള പൂര്‍ണാധികാരം ജനപ്രതിനിധികള്‍ക്ക്. വികസനമേഖലയിലെ പദ്ധതികളും തദ്ദേശസ്ഥാപനങ്ങള്‍ക്കു സ്വയം തീരുമാനിക്കാം.

പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി

പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി. പഞ്ചായത്തുകളുടെ പദ്ധതികള്‍ ഓലൈനില്‍ സമര്‍പ്പിക്കു പദ്ധതി വന്‍വിജയമായി. 1.30 ലക്ഷം പദ്ധതികള്‍ക്ക് അംഗീകാരം.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ നോക്കുകൂലി വിമുക്തം.

കൊല്ലത്ത് കസ്ട്രക്ഷന്‍ അക്കാദമി. ഐടിഐകള്‍ ആധുനികവത്കരിച്ച് സ്‌കില്‍ വികസനരംഗത്ത് കുതിച്ചു­ചാട്ടം.

പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ബസ് മാറി കയറാവു രീതിയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്.

ആയിരം വീടുകളില്‍ സൗരോര്‍ജ പാനല്‍ നല്കി വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പദ്ധതി.

625 കെ.എസ്.ആര്‍.ടി.സി ബസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും 325 പുതിയ ബസുകള്‍ക്ക് ഓര്‍ഡര്‍ നല്കുകയും ചെയ്തു.

തലസ്ഥാനത്തെ സര്‍ക്കാര്‍ സിനിമ തിയേറ്ററുകള്‍ നവീകരിച്ചു.

കാ­ര്യവട്ടത്ത് 160 കോടി രൂപ മുടക്കി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണം തുടങ്ങി. 84 കളിസ്ഥലങ്ങള്‍ നിര്‍മിക്കാന്‍ 22 കോടി നല്കി.

തൃശൂരില്‍ 136 ഏക്കറില്‍ സുവോളജിക്കല്‍ പാര്‍ക്ക്.

ജലനിധിയുടെ രണ്ടാം ഘട്ടപദ്ധതി നൂറു പഞ്ചായത്തുകളില്‍ തുട­ക്ക­മിട്ടു. കൊല്ലം- കോട്ടപ്പുറം ജലപാത ഈ വര്‍ഷം തുറക്കും.

പച്ചത്തേങ്ങാ സംഭരണം

കൃഷിഭവനിലൂടെ പച്ചത്തേങ്ങാ സംഭരണം ഏര്‍പ്പെടുത്തി. കൊപ്രാസംഭരണത്തിന് 21 കോടി രൂപ അനുവദിച്ചു.

നെല്ലിന് സംഭരണ­വില 17 രൂപ­. എല്ലാ വിളകളെയും ഉള്‍പ്പെടുത്തിയ സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് വ­രുന്നു.

കര്‍ഷകരെ മുഴുവന്‍ രജിസ്റ്റര്‍ ചെയ്ത് ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്കാന്‍ പദ്ധതി.

തിരുവനന്തപുരത്ത് സഞ്ചരി­ക്കുന്ന മാലിന്യസംസ്‌കരണ യന്ത്രം പ്രവര്‍ത്തനം ആരംഭിച്ചു. ചാലയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴി­യുന്ന പുതിയ തെര്‍മല്‍ പ്ലാന്റ് മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും. എറണാകുളം, കണ്ണൂര്‍, കോഴിക്കോട് പ്ലാന്റുകളുടെ പ്രവൃത്തികള്‍ വിവി­ധഘട്ടത്തില്‍.

കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചങ്ങള്‍ പരിഷ്‌കരിക്കുു. വസ്തു നികുതി നിരക്കുകള്‍ പരിഷ്‌കരിച്ചു.

റിക്കാര്‍ഡ് നിയമനം

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം 50,572 ഒഴിവുകളില്‍ പിഎസ്‌സി അഡൈ്വസ് ചെയ്തു. 13,050 പുതിയ തസ്തിക സൃഷ്ടിച്ചു.

കെ.എസ്.ആര്‍.ടി.സി. സ്ഥിരപ്പെടുത്തിയവര്‍? 3,386, അധ്യാപക പാക്കേജില്‍ നിയമിച്ചവര്‍? 10,556, അഞ്ചു വര്‍ഷത്തിനുശേഷം വികലാംഗ വിഭാഗത്തില്‍ അഡൈ്വസ് ചെയ്തവര്‍? 1,039.

ആഭ്യ­ന്ത­ര­വ­കു­പ്പില്‍ 2500 പേര്‍ക്കു സ്ഥാന­ക്ക­യ­റ്റം. വൈദ്യുതി ബോര്‍ഡില്‍ 1248 തസ്തി­ക കൂടി സൃഷ്ടി­ച്ചു. സ്‌പോര്‍ട്‌സ് ക്വോ'യില്‍ 103 പേര്‍ക്കു നിയമനം. 549 പേര്‍ക്ക് ആശ്രിതനിയമനം.

2013 ജൂ 30 വരെ അവസാനിക്കു പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവ തീരു അു മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി നീക്കാന്‍ ശിപാര്‍ശ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയാത്രാ അലവന്‍സ് (എല്‍ടിസി).

കാരു­ണ്യ­വര്‍ഷം

സംസ്ഥാ­നത്തെ മുഴു­വന്‍ പാവ­പ്പെട്ടവര്‍ക്കും ഒരു രുപ നിരക്കില്‍ 25 കിലോ അരി വിതരണം കാര്യക്ഷമമാക്കാന്‍ സ്­മാര്‍ട്ട്് കാര്‍ഡ് സംവിധാനം.

എപിഎല്‍ വിഭാഗത്തിന് രണ്ടു രൂപ നിരക്കില്‍ നല്‍­കുന്ന അരിയുടെ സബ്‌സിഡി തുക ഇനി മുതല്‍ കാര്‍ഡ് ഉടമകളുടെ അക്കൗണ്ടില്‍.

അരിയുടെ പൊതുവിതരണ ശൃംഖല കം­പ്യൂട്ടര്‍വത്കരിച്ചതോടെ ഭക്ഷ്യസാധനങ്ങളുടെ വിതരണം പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈക്കോയ്ക്ക് 15 കോടി. വ്യാപകമായ റെയിഡുകള്‍ നടത്തി.

എല്ലാ വീടുകള്‍ക്കും ഒന്‍പതു പാചകവാതക സിലിണ്ടറുകള്‍വരെ സബ്‌സിഡി നിരക്കില്‍.

ജില്ലകളില്‍ രണ്ട് ആശുപത്രികളില്‍ വീതം കാരുണ്യ ഡയാലിസിസ് സെന്ററും അഞ്ചു മെഡിക്കല്‍ കോളജുകളില്‍ രോഗികളുടെ കൂ'ിരിപ്പുകാര്‍ക്കു കാരുണ്യഹോമും സ്ഥാപിക്കാന്‍ 68 കോടി രൂപ.

കാരുണ്യയില്‍ 60 കോടി

മാരകരോഗമുള്ളവരും മൂു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുമായ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ലഭിക്കു കാരുണ്യ ധനസഹായ പദ്ധതിയില്‍ 60 കോടി രൂപ വിതരണം ചെയ്തു.

അഞ്ചു മെഡിക്കല്‍ കോളജുകളിലും മൂന്ന് ജനറല്‍ ആശുപത്രികളിലും ജനറിക് മ­രുന്നുകള്‍ സൗജന്യം.

3.30 ലക്ഷം പ്രമേഹരോഗികള്‍ക്കും 4.20 ലക്ഷം ഹൈപ്പര്‍ ടെന്‍ഷന്‍ രോഗികള്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യ­മ­രുന്ന്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനെത്തുവര്‍ക്ക് പ്രസവചികിത്സ, ഗര്‍ഭകാല ശുശ്രൂഷ, നവജാത ചികി­ത്സ എന്നിവ സൗജന്യം.

അഞ്ചു പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനുള്ള നടപടികള്‍ മു­ന്നോട്ട്.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ 90 കുട്ടികളില്‍

നിരാലംബരായ പെ­ണ്‍കുട്ടികളെ പുനരധിവസിപ്പിക്കാന്‍ നിര്‍ഭയ പദ്ധതി.

സ്ത്രീകള്‍ക്ക് ഒരുമിച്ചു കൂടാന്‍ ജെന്‍ഡര്‍ പാര്‍ക്കുകള്‍ ആരംഭിച്ചു.

ആധുനിക അംഗന്‍വാടികള്‍

140 മണ്ഡലങ്ങളിലും പുതിയ മോഡല്‍ അംഗന്‍വാടികള്‍ തു­ട­ങ്ങുന്ന പദ്ധതിയില്‍ 25 ലക്ഷം രൂപ വീതം ചെലവു­വ­രുന്ന 50 അംഗന്‍വാടികള്‍ക്ക് ഭരണാനുമതി.

120 പട്ടികജാതി സങ്കേതങ്ങളെ ഒരു കോടി രൂപ ചെലവഴിച്ച് സ്വയംപര്യാപ്തമാക്കു പദ്ധതിക്കു തുടക്കം. പത്താം ക്ലാസ് വരെയുള്ള ഒബിസി കുട്ടികള്‍ക്ക് 50 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്കി.

ആറു കോടി രൂപ ചെലവഴിച്ച് അവിവാഹിതരായ ആദിവാസി അമ്മമാരെ പുനരധിവസിപ്പിച്ചു.

പ്രഫഷണല്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും കം­പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍ക്കും പഠി­ക്കു­ന്ന പട്ടികവര്‍ഗ കുട്ടികള്‍ക്ക് ലാപ് ടോപ് നല്കി.

മുഴു­വന്‍ പട്ടികവര്‍ഗക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി. പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് മാതൃകാ കോളനികള്‍ തുടങ്ങി. അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍.

പിന്നോക്കവിഭാഗ വിക­സന വകുപ്പ് രൂപീകരിച്ചു. മുന്നോക്കസമു­ദായ വിക­സന കോര്‍പ്പ­റേ­ഷന്‍ രൂപീ­ക­രിച്ച് 10 കോടി രൂപ വക­യി­രു­ത്തി.

നാടാര്‍ സമു­ദാ­യ­ത്തിന്റെയും വിശ്വകര്‍മരുടെയും പിന്നോ­ക്ക­ാവസ്ഥ പരി­ഹ­രി­ക്കാന്‍ ഏകാംഗ കമ്മീ­ഷനുകള്‍.

എല്ലാ ക്ഷേമ­പെന്‍ഷ­നു­കളും വര്‍ദ്ധി­പ്പി­ച്ചു. 80 കഴി­ഞ്ഞ­വര്‍ക്കുള്ള വാര്‍ധ­ക­്യ­കാല പെന്‍ഷന്‍ 400 രൂപ­യില്‍ നിന്ന് 900 രൂപ ആക്കി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും രൂപീകരിച്ചു. എസ്‌സി/എസ്ടി മാതൃകയില്‍ ഓരോ പഞ്ചായത്തിലും ന്യൂനപക്ഷ പ്ര­മോട്ടര്‍മാര്‍.

ബധിര സ്‌കൂളുകളെ എയ്ഡഡ് ആക്കുകയും അധ്യാപകര്‍ക്ക് സ്ഥിരം നിയമനം നല്കുകയും ചെയ്തു.

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം

ദേശീയ മനു­ഷ­്യാ­വ­കാശ കമ്മീ­ഷന്‍ ശിപാര്‍ശ­ ചെയ്ത പ്രകാരം രണ്ടായിരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എംപ്ലോയ്‌മെന്റ് നിയമനങ്ങളില്‍ മുന്‍ഗണനയും ഉയര്‍ പ്രായപരിധിയില്‍ 10 വര്‍ഷത്തെ ഇളവും.

പാന്‍മ­സാല നിരോ­ധിച്ച് കേരളം മാതൃ­ക കാട്ടി.

2004­- 2009 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കും.

തോട്ടം മേഖലയില്‍ മിനിമം വേതനം പരിഷ്‌കരിച്ചു.

ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കുടുംബത്തിലെ ഗൃഹനാഥന് പ്രതിമാസ പെന്‍ഷന്‍ 400 രൂപ.

ഭൂരഹിതരില്ലാത്ത കേരളം

ഭൂരഹി­ത­രെന്നു കണ്ടെത്തിയ 2.33 ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മൂന്നു സെന്റ് വീതം സ്ഥലം നല്­കുന്നു. ആഗസ്റ്റ് 15നു മുമ്പ് ഒരു ലക്ഷം പേര്‍ക്ക് ഭൂമി നല്കാന്‍ നടപടി.

കയര്‍ തൊഴിലാളികള്‍ക്ക് 210 രൂപ വേതനം ഉറപ്പാക്കി.

സഹ.സംഘങ്ങളില്‍ നിന്ന് വായ്പയെടുത്തശേഷം മരണമടയുവരുടെ വായ്പയില്‍ ഇളവ് ഒര ലക്ഷം രൂപയാക്കി. കാന്‍സര്‍, വൃക്കരോഗം തുടങ്ങിയ മാരകരോഗബാധിതര്‍ക്ക് വായ്പയില്‍ 75,000 രൂപയുടെ ഇളവ്.

സഹ.സംഘങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് ആശ്വാസ് 2012 പദ്ധതി പ്രകാരം 100 കോടിയുടെ ഇളവ്.

സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ ഉള്‍­പ്പെട്ട ജീവനക്കാര്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തി.

മികവിന് അംഗീകാരം

ഇന്ത്യാ ടുഡെ

ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഇന്ത്യാ ടുഡെ 2012 വാര്‍ഷിക സര്‍വെയില്‍ കേരളത്തിന് ക്രമസമാധാനപാലനത്തില്‍ ഒന്നാം സ്ഥാനം. മൊത്തം പ്രകടനത്തില്‍ രണ്ടാം സ്ഥാനം. മുന്‍ വര്‍ഷത്തെ ഒന്‍പത്, നാല് റാങ്കുകളില്‍ നിന്ന് സംസ്ഥാനം ഏറെ മു­ന്നോട്ട്.

അടിസ്ഥാനസൗകര്യത്തില്‍ കേരളം പതിനാലാം സ്ഥാ­ന­ത്തു­നിന്ന് മൂന്നാമതെത്തി. കൃഷിയില്‍ പതി­മ്മൂന്നാം റാങ്കില്‍ നിന്ന് നാലാം സ്ഥാനത്തെത്തി. പതിനാലില്‍ നിന്ന് എട്ടിലേക്കു­യര്‍ന്ന് ആരോഗ്യരംഗത്തും മികച്ച പ്രകടനം. വ്യവസായ നിക്ഷേപരംഗത്ത് 12ല്‍ നിന്ന് എട്ടിലെത്തി.

വെബ്‌രത്‌ന അവാര്‍ഡ്

ദേശീയതലത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കുള്ള മികവിന്റെ മുഖമുദ്രയായ വെബ്‌രത്‌ന ഗോള്‍ഡന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെബ്‌സൈറ്റ് (www.keralacm.gov.in) നേടി. കേന്ദ്ര കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി വകുപ്പിന്റെ അവാര്‍ഡ് ആദ്യമായാണ് കേരളത്തിലെ ഒരു വെബ്‌സൈറ്റിന് ലഭിക്കുത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണത്തില്‍ ജനകീയ പങ്കാളിത്തം കൊണ്ടുവരുതിന് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് നൂതനമായ നിരവധി ആശയങ്ങള്‍ നടപ്പാക്കിയതായി അവാര്‍ഡ് കമ്മിറ്റി കണ്ടെത്തി.

ഐബിഎന്‍ ഡയമണ്ട് അവാര്‍ഡ്

രാജ്യവ്യാപകമായി ഒന്‍പതു പ്രധാ­ന­പ്പെട്ട് മേഖലകളില്‍ ഐബിഎന്‍ നടത്തിയ സര്‍വെയില്‍ നാലെണ്ണത്തില്‍ കേരളം മുിലെത്തി. വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയിലാണ് കേരളം ഒന്നാമതെത്തി ഐബിഎന്‍ ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ് നേടിയത്.

യുഎന്‍ഡിപി

ജനങ്ങളെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും അവരില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെ­യ്യുന്ന ഭരണരീതിക്ക് ഐക്യരാഷ്ട്രസംഘടനയുടെ വരെ പ്രശംസ ലഭിച്ചു. സുതാര്യവും ജനങ്ങളോട് ചേര്‍ന്നു നില്ക്കുതുമായ ഇത്തരം പരീക്ഷണങ്ങള്‍ ലോകത്തിനു മാതൃകയാണെും യുഎന്‍ഡിപി അഭിപ്രാ­യ­പ്പെട്ടു.

വിസ്മയദിനങ്ങള്‍

സര്‍ക്കാര്‍ അധി­കാ­ര­ത്തി­ലേറി ആദ്യ നൂറു ദിന­ങ്ങള്‍കൊ­ണ്ടു­തന്നെ പ്രവര്‍ത്തി­ക്കുന്ന സര്‍ക്കാ­രാ­ണി­തെന്ന് തെളിയിച്ചു. 107 പരി­പാ­ടി­കള്‍ പ്രഖ്യാ­പി­ച്ച­തില്‍ 102 എണ്ണവും പൂര്‍ത്തി­യാ­ക്കാന്‍ നൂറു ദിവസം കൊണ്ടുകഴി­ഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച 664 പദ്ധതികളില്‍ 374 എണ്ണം പൂര്‍ണമായി നടപ്പാക്കാനായി. 235 എണ്ണം നടപ്പാക്കി­വ­രുന്നു. 91.71% നേട്ടം കൈവരിക്കാന്‍ സാധിച്ചു.

ലോക­ശ്ര­ദ്ധ­യാ­കര്‍ഷിച്ച ജന­സ­മ്പര്‍ക്കം

മുഖ്യ­മന്ത്രി 14 ജില്ല­ക­ളിലും നട­ത്തിയ ജന­സ­മ്പര്‍ക്ക­പ­രി­പാ­ടി­യില്‍ ലഭി­ച്ച ­5.45 ലക്ഷം പരാ­തി­ക­ളില്‍ 2.97 ലക്ഷം പരാ­തി­കള്‍ക്ക് പരി­ഹാരം കണ്ടു. സാധാ­ര­ണ­ക്കാ­രായ ജന­ങ്ങള്‍ക്ക് 22.68 കോടി രൂപ ധന­സ­ഹാ­യ­മായി അനു­വ­ദി­ക്കു­കയും ചെയ്തു. ജനസമ്പര്‍ക്ക പരിപാടി ചില ജില്ലകളില്‍ 19 മണിക്കൂറിലധികം നീണ്ടു.

Issued by Information and Public relation department, Government of Kerala, Thiruvananthapuram.

Keywords: Kerala, Thiruvananthapuram, Ministers, Oommen Chandy, Government, Malayalam News, Kerala Vartha, Jail, Kozhikode, Article.

إرسال تعليق