Follow KVARTHA on Google news Follow Us!
ad

ഹൈദരാബാദ് എയർപോർട്ടിൽ വൻ അഗ്നിബാധ; വിമാനങ്ങൾ അഗ്നിക്കിരയായതായി സൂചന

ഹൈദരാബാദ്: ഹൈദരാബാദിലെ ബെഗുമ്പെട്ട് വിമാനത്താവളത്തിൽ വൻ അഗ്നിബാധ. അഗ്നിബാധയിൽ ഒരു വിമാനവും ഹെലികോപ്റ്ററും അഗ്നിക്കിരയായി സൂചനയുണ്ട്. National, Hyderabad, Airport, Massive Fire,
 National, Hyderabad, Major fire, Broke out, Hangars, Begumpet airport, Monday night, Aeroplane, Helicopter, Suspected, Gutted, Fire Department, Injured,
ഹൈദരാബാദ്: ഹൈദരാബാദിലെ ബെഗുമ്പെട്ട് വിമാനത്താവളത്തിൽ വൻ അഗ്നിബാധ. അഗ്നിബാധയിൽ ഒരു വിമാനവും ഹെലികോപ്റ്ററും അഗ്നിക്കിരയായി സൂചനയുണ്ട്. തിങ്കളാഴ്ച രാത്രി 11.35ഓടെയാണ് വിമാനത്താവളത്തിൽ തീപടർന്നത്. ആർക്കും പരിക്കേറ്റതായി റിപോർട്ടില്ല.

മൂന്ന് സ്ഫോടനശബ്ദങ്ങൾക്കുപിറകേയാണ് തീപടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിബാധയിൽ ഫ്ലൈറ്റ് റിപ്പയർ ഷെഡ് പൂർണമായും അഗ്നിക്കിരയായി. ആറ് അഗ്നിശമനസേനാ യൂണിറ്റുകൾ മണിക്കൂറോളം ശ്രമിച്ചതിന്റെ ഫലമായാണ് തീ നിയന്ത്രണവിധേയമായത്.

തീപിടുത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. യാത്രയ്ക്കായി വിഐപികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന വിമാനത്താവളമാണ് ബെഗുമ്പെട്ട്. അതിനാൽ തന്നെ അട്ടിമറി സാധ്യതയെപറ്റിയും അന്വേഷിക്കുന്നുണ്ട്.

SUMMERY: Hyderabad: A major fire broke out in one of the hangars at Begumpet airport in Hyderabad on Monday night in which an aeroplane and a helicopter are suspected to be gutted, Fire Department officials said.

Keywords: National, Hyderabad, Major fire, Broke out, Hangars, Begumpet airport, Monday night, Aeroplane, Helicopter, Suspected, Gutted, Fire Department, Injured,

Post a Comment