Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ഥിനികളോട് അപമര്യാദ കാണിച്ച അധ്യാപകനെതിരെ കേസെടുത്തു

വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചതിനും അപമര്യാദയായി പെരുമാറിയതിനും എതിരെ നല്‍കിയ Students, Teacher, Complaint, Case, Kerala, P.T.A, Child Line, Coordinator, Investigation, S.I, Police, Malayalam News, Kerala Vartha.

വേങ്ങര: വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചതിനും അപമര്യാദയായി പെരുമാറിയതിനും എതിരെ നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ഗവ. ഗേള്‍സ് സ്‌കൂള്‍ പ്രൈമറി വിഭാഗം അധ്യാപകന്‍ യു.കെ. മുഹമ്മദിന് എതിരെയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ 15 പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. പീഡനം സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നതായി കോ-ഓര്‍ഡിനേറ്റര്‍ സാലിഹ് പറഞ്ഞു.

കഴിഞ്ഞ ദിവസം പിടിഎയുടെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ സംഗമം വിളിച്ചുചേര്‍ത്ത് പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. സ്‌കൂളിലെ ഏതാനും രക്ഷകര്‍ത്താക്കളും പരാതി ഉന്നയിച്ചു. അതനുസരിച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്‌കൂളില്‍ തെളിവെടുപ്പ് നടത്തി.

Keywords: Students, Teacher, Complaint, Case, Kerala, P.T.A, Child Line, Coordinator, Investigation, S.I, Police, Malayalam News, Kerala Vartha.

Post a Comment