Follow KVARTHA on Google news Follow Us!
ad

സൗജന്യ ക്യാമ്പിൽ തിമിര ശസ്ത്രക്രിയ നടത്തിയ 12 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

റായ്പൂർ: സൗജന്യ ക്യാമ്പിൽ തിമിര ശസ്ത്രക്രിയ നടത്തിയ 12 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. National, Surgery,
National, Raipur, Camp, Remove cataract, Eyes of patients, Horribly, Wrong, Chhattisgarh, Lost, Vision, Operated upon, Bagbahra, 100 kilometres, State capital Raipur, Allegedly, Due to the camp doctor's negligence,
റായ്പൂർ: സൗജന്യ ക്യാമ്പിൽ തിമിര ശസ്ത്രക്രിയ നടത്തിയ 12 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ഛത്തീസ്ഗഡിലെ ബഘബ്റയിലാണ് സംഭവം. ഡിസംബർ 9,10 തീയതികളിലായിരുന്നു ശസ്ത്രക്രിയകൾ നടത്തിയത്. ശസ്ത്രക്രിയയെതുടർന്നുണ്ടായ അണുബാധയാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്ന് പ്രാഥമീക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ അനാസ്ഥയെതുടർന്നാണ് അണുബാധയുണ്ടായതെന്ന് ആരോപണമുണ്ട്.

കാഴ്ച നഷ്ടമായ 12 രോഗികളേയും റായ്പൂരിലെ എം.ജി.എം ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവം വിവാദമായതിനെത്തുടർന്ന് സംസ്ഥാന ആരോഗ്യമന്ത്രി അമർ അഗർവാൾ നേത്രരോഗവിദഗ്ദ്ധനായ ഡോ സുഭാഷ് മിശ്രയോട് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ റിപോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

അണുബാധയുമായി 15 പേരാണ് സമീപിച്ചിട്ടുള്ളതെന്ന് എം.ജി.എം ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അതിൽ 9 പേരുടെ കണ്ണിൽ നിന്നും അണുബാധ നീക്കിയിട്ടുണ്ട്. 12 പേർക്കാണ് കാഴ്ച നഷ്ടമായത്. മൂന്ന് പേരുടെ കാഴ്ചശക്തി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.

SUMMERY: Raipur: A camp to remove cataract from the eyes of patients has gone horribly wrong in Chhattisgarh. 12 people have lost their vision after they were operated upon in Bagbahra, about 100 kilometres from state capital Raipur, allegedly due to the camp doctor's negligence.

Keywords: National, Raipur, Camp, Remove cataract, Eyes of patients, Horribly, Wrong, Chhattisgarh, Lost, Vision, Operated upon, Bagbahra, 100 kilometres, State capital Raipur, Allegedly, Due to the camp doctor's negligence,

Post a Comment