Follow KVARTHA on Google news Follow Us!
ad

യദിയൂരപ്പ ബി.ജെ.പി വിട്ടു

Karnataka, BJP strongman, B S Yeddyurappa, BJP leaders Yeddyurappa , Nitin Gadgari, BJP President, Speaker, K G Bopaiah, Chief Minister, Minister , Karnataka Janatha Paksha , Haveri , MLA, Jagadish Shettar, Cabinet

ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും സീനിയര്‍ ബി.ജെ.പി നേതാവുമായ ബി എസ് യദിയൂരപ്പ പാര്‍ട്ടിവിട്ടു. ബി.ജെ.പി വിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചതിന്‍ പ്രകാരമാണ് രാജി. രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് അയച്ചുകൊടുത്തു. എംഎല്‍എ സ്ഥാനവും ഒഴിയുമെന്ന് ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ യദിയൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രി വരെ കര്‍ണാടകത്തില്‍ ബി.ജെ.പിക്കുവേണ്ടി മുന്നില്‍ നിന്ന നേതാവാണ് യദിയൂരപ്പ. നാല്പതു വര്‍ഷത്തെ ബിജെപി ബന്ധമാണ് അദ്ദേഹം ഉപേക്ഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ ഭരണത്തിലെത്തിച്ചത് യദിയൂരപ്പയുടെ നേതൃത്വത്തിലാണ്.

അനധികൃത ഖനനക്കേസിലെ ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതോടെയാണ് യദിയൂരപ്പയുടെ പതനം തുടങ്ങിയത്. അധികാരത്തില്‍ തിരിച്ചുവരാനുള്ള എല്ലാ ശ്രമവും പാഴായതോടെ ബി.ജെ.പി ഉപേക്ഷിക്കാന്‍ യദിയൂരപ്പ തീരുമാനിച്ചു. പുതിയ പാര്‍ട്ടിയായ കര്‍ണാടക ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ ഒമ്പതിന് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.


Key Words:
Karnataka, BJP strongman,  B S Yeddyurappa, BJP leaders  Yeddyurappa , Nitin Gadgari, BJP President, Speaker, K G Bopaiah, Chief Minister, Minister , Karnataka Janatha Paksha , Haveri , MLA, Jagadish Shettar, Cabinet

إرسال تعليق