Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ വൈരാഗ്യമുള്ളവര്‍ അനുവദിക്കുന്നില്ലെന്ന് റജീന

കൊച്ചി: ഭർത്താവുമൊത്ത് ജീവിക്കാൻ വൈരാഗ്യമുള്ള ആളുകൾ അനുവദിക്കുന്നില്ലെന്ന് വിവാദനായിക റജീന. Kerala, Ice cream, Ice cream case, P.K Kunjalikutty,
Kerala, Ice cream case, Rajeena, Kunjalikutty, Muslim League, Malayalam News, Kerala Vartha.
കൊച്ചി: ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ വൈരാഗ്യമുള്ള ആളുകള്‍ അനുവദിക്കുന്നില്ലെന്ന് വിവാദനായിക റജീന. ഗള്‍ഫിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു റജീന. ഗള്‍ഫില്‍ കൊണ്ട് പോയ ഭര്‍ത്താവിനെ തിരിച്ച് നാട്ടിലെത്തിക്കുന്നില്ലെന്ന് രജീന ആരോപിച്ചു. ലീഗിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുകയാണ്. ഭര്‍ത്താവ് ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. ഭര്‍ത്താവിനെ വച്ച് ആരോ കളിക്കുന്നുണ്ട്. ഭര്‍ത്താവിനെ നാട്ടിലെത്തിക്കണെമെങ്കില്‍ ഞങ്ങള്‍ വിചാരിക്കണമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും റജീന പറഞ്ഞു.

ചിലവിനുള്ള പണം കുഞ്ഞാലിക്കുട്ടി തരുന്നുണ്ടെന്നും ഈ വിവരം പുറത്തുപറഞ്ഞതുകൊണ്ട് ഇനി തരുമോയെന്ന് സംശയമാണെന്നും റജീന അറിയിച്ചു. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ ഇവര്‍ ഗള്‍ഫില്‍ കൊണ്ടുപോയത്. ഇപ്പോള്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നില്‍ക്കേണ്ട ആവശ്യമില്ല. താന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളാണെന്ന ധാരണയാണ് എല്ലാവര്‍ക്കും. ഇപ്പോള്‍ സത്യം പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല.

എല്ലാത്തിനും മുന്‍പില്‍ നിന്നത് റൗഫാണെന്നും തങ്ങളെ ഇത്രയും ദ്രോഹിച്ച റൗഫ് ഇപ്പോള്‍ അനുഭവിക്കുന്നത് ദൈവം കൊടുത്ത ശിക്ഷയാണ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും കണ്ട് ഇതിനൊരു പരിഹാരം കണ്ട ശേഷമേ തിരിച്ച് നാട്ടിലേയ്ക്കുള്ളുവെന്നും റജീന പറഞ്ഞു. മകനുമൊത്താണ് റജീന തിരുവനന്തപുരത്ത് എത്തിയത്.

Keywords: Kerala, Ice cream case, Rajeena, Kunjalikutty, Muslim League, Malayalam News, Kerala Vartha.

إرسال تعليق