Follow KVARTHA on Google news Follow Us!
ad

ബസ് ചാര്‍ജ് വര്‍ധന നവംബര്‍ 10 ന് മുമ്പെന്ന് സൂചന

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന നവംബര്‍ 10 ന് മുന്‍പുണ്ടാകുമെന്ന് സൂചന. അടുത്ത മന്ത്രിസഭായോഗത്തില്‍ Kerala, Bus, Charge, Owner, Student, Minimum charge, Government, Petrol, Diesel, School.
Kerala, Bus, Charge, Owner, Student, Minimum charge, Government, Petrol, Diesel, School.
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന നവംബര്‍ 10 ന് മു­മ്പുണ്ടാകുമെന്ന് സൂചന. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകാനാണ് സാ­ധ്യത. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയും അനുകൂലനിലപാടാണ് എടുത്തിരിക്കു­ന്നത്. മിനിമം ചാര്‍­ജ് ആറ് രൂപയാക്കാനാണ് നീ­ക്കം.

നിലവിലെ സാഹചര്യത്തില്‍ ബസുടമകളുടെ ആവശ്യം ന്യായമാണെന്നും ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ ശുപാര്‍ശയും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടും യാത്രാനിരക്ക് കൂട്ടണമെന്നുതന്നെയാണ്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍­ജ് ആറ് രൂപയും പാസഞ്ചര്‍ ബസുകളുടെ മിനിമം ചാര്‍­ജ് ഏഴ് രൂപയും ആ­ക്കും.

വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് 50 പൈസയില്‍ നി­ന്ന് ഒരു രൂപയാ­ക്കും. നിലവിലെ ഫെയര്‍സ്‌റ്റേജുകളില്‍ വിത്യാസം വര­ത്തില്ല. കിലോമീറ്റര്‍ നിരക്കില്‍ ചെറിയ വര്‍ധന വരു­ത്തും. മൂന്ന് പൈസാ മു­തല്‍ നാല് പൈസാവരെയാണ് വര്‍ധനവ് വരുത്തുക.

Keywords: Kerala, Bus, Charge, Owner, Student, Minimum charge, Government, Petrol, Diesel, School.

إرسال تعليق