ബന്ദിന് കാരണക്കാരനാ­യ 'പ­രേ­തന്‍'ജീവനോടെ കോടതിയില്‍; ലാലുപ്രസാദ് അ­റസ്റ്റില്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ ശാപമായി രാഷ്ട്രീയക്കാര്‍ മാറിയിട്ട് കാലമേറെയായി. ബീഹാറില്‍ ഇന്ന് നടന്ന സംസ്ഥാനബന്ദ് തന്നെയാണ് ഇതിന് ഉത്തമ ഉദാഹര­ണം. 'കൊല്ല­പ്പെട്ട' പ്ര­ശാന്ത് കുമാര്‍ ഷാ എന്ന യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് (തിങ്കളാഴ്ച) ബീഹാറില്‍ പ്രതിപക്ഷമായ ആര്‍.ജെ.ഡി ബന്ദ് നടത്തിയത്. എന്നാല്‍ ബന്ദ് നടക്കുന്നതിനിടയില്‍ പ്രശാന്ത് കുമാര്‍ ഒളിച്ചോടിപ്പോയ പെണ്‍കുട്ടി പൃഥ്വി ചൗധരിക്കൊപ്പം ഡല്‍ഹി കോടതിയില്‍ ഹാജരായി. ഇതിനെത്തുടര്‍ന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനേയും സംഘത്തേയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രശാന്ത് കുമാര്‍ കൊല്ലപ്പെട്ടെന്നാരോപിച്ച് ബീഹാറില്‍ വന്‍ അക്രമവും സംഘര്‍ഷവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. അക്രമസംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മധുബനി ജില്ലയില്‍ കാണപ്പെട്ട തലയില്ലാത്ത മൃതദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പ്രശാന്ത് കുമാറിന്റേതാണെന്ന് അവകാശപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാന്‍ പോലീസ് വിസമ്മതിച്ചു. തുടര്‍ന്ന് ജനക്കൂട്ടം അക്രമാസക്തമാവുകയും നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അഞ്ച് പോലീസ് സ്‌റ്റേഷനും തീയിടുകയും ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് വെടിവെക്കുകയും അതില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇതിനിടെ പ്രതിപക്ഷമായ ആര്‍.ജെ.ഡി പ്രക്ഷോഭം ഏറ്റെടുക്കുകയും ഭരണപക്ഷത്തിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു. പ്രതിപക്ഷ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പ്രശാന്ത് കുമാറിന്റെ തീരോധാനത്തെക്കുറിച്ചും തലയില്ലാത്ത മൃതദേഹത്തെക്കുറിച്ചും അന്വേഷണം സിബിഐക്ക് നല്‍കി. ഇതിനിടെ പ്രതിപക്ഷം ഒരുപടികൂടി കടന്നു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന ബന്ദിന് ആഹ്വാനം നടത്തി. ബന്ദില്‍ പ്രതിപക്ഷം ജനജീവിതം സ്തംഭിപ്പിച്ചു. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി. ഇതിനിടയിലാണ് പെണ്‍കുട്ടിയും 'പരേതനായ' പ്രശാന്ത് കുമാറും കോടതിയിലെത്തിയത്. ഇരുവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Summery: New Delhi: The man whose killing sparked off violence in Bihar, the death of two people and sparked a bandh call across the state today was found to be alive. At Delhi court. With a girl called Priti Chaudhary with whom he had reportedly eloped.

Keywords: National, Bihar, Bandh, Violence, Lalu Prasad Yadav, Nitish Kumar, RJD.

Also Read: 

ആ സമരമുറ എങ്ങനെയായിരിക്കണം?

Post a Comment

Previous Post Next Post