Follow KVARTHA on Google news Follow Us!
ad

പ്രമേഹരോഗികളായ സ്ത്രീകള്‍ക്ക് ലൈംഗിക താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്

പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് ലൈംഗികതൃപ്തി കുറവായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്.Health, World,

ലണ്ടന്‍: പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് ലൈംഗികതൃപ്തി കുറവായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. മധ്യവയസ്‌കരും പ്രായമായവരുമായരിലാണ് ഇത് ഏറെ പ്രകടം. ഇവര്‍ക്ക് സെക്‌സ് തലവേദനയായി മാറുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രമേഹമുള്ള പുരുഷന്മാര്‍ക്ക് വന്ധ്യത അടക്കം പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന ഗവേഷണ ഫലങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രമേഹമുള്ള സ്ത്രീകളില്‍ ഈ പ്രശ്‌നമുണ്ടോയെന്ന ഗവേഷണങ്ങള്‍ അധികം നടത്തിയിരുന്നില്ല. ഡോ. ആലിസണ്‍ ഹുവാങിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്. യൂണിവേഴ്‌സിറ്റി ഒഫ് കലിഫോര്‍ണിയയില്‍ പ്രൊഫസറാണ് ആലിസണ്‍.

കലിഫോര്‍ണിയയില്‍ 40നും 80നും ഇടയില്‍ പ്രായമുള്ള 2300 സ്ത്രീകളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സുലിന്‍ കുത്തിവയ്പ്പ് സ്ഥിരമായി എടുക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും സെക്‌സില്‍ തൃപ്തിയില്ലെന്ന് വ്യക്തമായി. ഇന്‍സുലിന്‍ എടുക്കാത്ത പ്രമേഹരോഗികളായ സ്ത്രീകളും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

എന്നാല്‍, പ്രമേഹം അലട്ടാത്ത സ്ത്രീകള്‍ക്ക് ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടേയില്ല. പ്രായം, വര്‍ണം, അമിതഭാരം, ഈസ്‌ട്രോജന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് പഠനം നടത്തിയതെന്നും ഗവേഷകര്‍ പറയുന്നു. പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ലൈംഗിക താത്പര്യം കുറവാണെന്നല്ല ഇതിന്റെ അര്‍ഥം. സാധാരണക്കാരായ സ്ത്രീകളെപ്പോലെ അവര്‍ക്കും ലൈംഗിക താത്പര്യമുണ്ട്. എന്നാല്‍ അവര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങള്‍ ഏറെയാണ്.

SUMMARY: Diabetic women are just as keen on sexual activity as their non-diabetic sisters, but tend to experience lower sexual satisfaction, says a study.

إرسال تعليق