Follow KVARTHA on Google news Follow Us!
ad
المشاركات

പോലീസ് ജീപ്പില്‍ മദ്യവും പെട്രോളും കടത്തിയ കര്‍ണാടക എസ്.ഐ ഗോവയില്‍ പിടിയില്‍

പോലീസ് ജീപ്പില്‍ മദ്യവും പെട്രോളും കടത്തിയ കര്‍ണാടക എസ്.ഐയും ഡ്രൈവറും ഗോവന്‍ പോലീസിന്റെ Goa, Police men, Arrest, Smuggling, Petrol, Liquor
Arrest, Kerala
പനാജി(ഗോവ): പോലീസ് ജീപ്പില്‍ മദ്യവും പെട്രോളും കടത്തിയ കര്‍ണാടക എസ്.ഐയും ഡ്രൈവറും ഗോവന്‍ പോലീസിന്റെ പിടിയിലായി. ബാംഗ്ലൂരിന് സമീപം രാമനഗര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ബാബു മാധവും, ഡ്രൈവര്‍ യെല്ലപ്പ മാധവുമാണ് വാഹന പരിശോധനയ്ക്കിടയില്‍ മദ്യകടത്തിന് പിടിയിലായത്. ഗോവ കര്‍ണാടക അതിര്‍ത്തിയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് 70 ലിറ്റര്‍ പെട്രോളും കെയ്‌സ് കണക്കിന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തു.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില കുതിച്ചു കയറുമ്പോള്‍ ഗോവയില്‍ ഇതിന് വ്യത്യസ്തമായി പെട്രോളിന് വന്‍ വിലകുറവുണ്ട്. ഇത് മൂലം അയല്‍ സംസ്ഥാനങ്ങളിലേക്ക് പെട്രോള്‍ കള്ളക്കടത്ത് അടുത്തകാലത്തായി ഇരട്ടിച്ചിട്ടുണ്ട്. അതിനിടയിലാണ് പോലീസുകാര്‍ തന്നെ കള്ളക്കടത്തിന് ഇറങ്ങിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്ര പോലീസിലെ എട്ടുപേര്‍ പെട്രോള്‍ കള്ളക്കടത്തിന് ഗോവന്‍ പോലീസിന്റെ പിടിയിലായിരുന്നു.

Keywords: Goa, Police men, Arrest, Smuggling, Petrol, Liquor

إرسال تعليق