Follow KVARTHA on Google news Follow Us!
ad

പ്രേം നസീറിന്റെ പ്രതിമാനിര്‍മ്മാണത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്

പ്രേം നസീറിന്റെ പ്രതിമാനിര്‍മ്മാണത്തിനെതിരെ ഇസ്ലാം സംഘടനകള്‍ രംഗത്ത്
തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യവിസ്മയം പ്രേം നസീറിന്റെ പ്രതിമാ നിര്‍മ്മാണത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. പ്രതിമാ നിര്‍മ്മാണം ഇസ്ലാം മതവിശ്വാസത്തിന്‌ എതിരാണെന്നാണ്‌ സംഘടനകളുടെ നിലപാട്.

പ്രേം നസീറിന്റേയും സത്യന്റേയും പ്രതിമാനിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ്‌ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 10 ലക്ഷം രൂപയാണ്‌ നിര്‍മ്മാണച്ചിലവ്. അഭിനയം അനിസ്ലാമികമാണെങ്കിലും തൊഴില്‍ ആയതുകൊണ്ടാണ് എതിര്‍ക്കാത്തതെന്നാണ് ജമാഅത്തിന്റെ വിശദീകരണം.

English Summery
Islamists against statue of Prem Naseer  

تعليق واحد

  1. പ്രേം നസീര്‍ എന്ന നടന്റെ പ്രതിമ ഉണ്ടാക്കിയത് കൊണ്ടോ ഉണ്ടാക്കാത്തത് കൊണ്ടോ കേരളത്തിലെ മുസ്ലിംകളുടെ ഒരു പ്രശനവും തീരില്ല ?? (ആ ജമാത്തിനു വേറെ എന്തൊക്കെ കാര്യമിരിക്കുന്നു നോക്കാന്‍ ) പിന്നെ മലയാള സിനിമയെ പിടിച്ച പ്രതി സന്ധി കേവലം ഒരു പ്രതിമ കൊണ്ട് തീരാനും പോകുന്നില്ല.കേരളത്തിന്റെ സാംസ്കാരിക വകുപ്പിന്റെ കയ്യില്‍ "ഇത്തിരി പുളിക്കാത്ത ഗാന്ധി നോട്ടു ഉണ്ടെങ്കില്‍" ഇറാഖിലെ സദ്ദാം പ്രതിമ പോലെ,ലോകത്തുള്ള കമ്മ്യുണിസ്റ്റ് ആചാര്യന്മാരുടെ പ്രതിമ പോലെ, നമ്മുടെ ഗാന്ധിയുടെ പ്രതിമ പോലെ ,ഒരു ജാതി ഒരു മതം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരയണ ഗുരുവിന്റെ പ്രതിമ പോലെ , ലോകത്തെ സകല ദൈവങ്ങളുടെ പ്രതിമകള്‍ പോലെ കിടക്കട്ടെ നസീര്‍ സാറിനും ഒരു പ്രതിമ അദ്ദേഹത്തിനും ആരാധകന്‍ മാര്‍ ഉണ്ടല്ലോ ? ആരാധന കേവലം ദൈവങ്ങളോട് മാത്രമാണ് എന്നാരാ പറഞ്ഞത് ?? "മുസ്ലിംകള്‍ക്ക് പ്രതിമ ഉണ്ടാക്കാനും വില്‍ക്കാനും പാടില്ല എന്നത് സത്യം" .കേരളത്തിലെ ഒരു ആത്മീയ നേതാവ് എന്ന് പറയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് ഈ അടുത്ത് മരണപ്പെട്ടപ്പോള്‍ ആയിരകണക്കിന് ഫ്ലെക്സ് ബോര്‍ഡുകളില്‍ "പൂനിലാവ്‌ മരിക്കില്ല"നമ്മുടെ മുത്ത് ","…