Follow KVARTHA on Google news Follow Us!
ad
المشاركات

മുംബൈ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റില്‍ നിന്നും മോചിപ്പിച്ചു

മണിപ്പാല്‍: മുംബൈയില്‍നിന്ന് അനാശാസ്യ പ്രവര്‍ത്തനത്തിന് കൊണ്ടുവന്ന പെണ്‍കുട്ടിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു. മുംബൈ ശിവജിനഗറിലെ രാജ്കുമാറിന്റെ മകളായ 13കാരിയെയാണ് റെയില്‍പ്പാളത്തില്‍ ജീവനൊടുക്കാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട വിവരം പുറത്തുപറഞ്ഞത്. അകന്നബന്ധുക്കളായ നാഗരത്‌നയും ഭര്‍ത്താവ് സിറാജും ചേര്‍ന്നാണ് വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ മണിപ്പാലിലെത്തിച്ചത്. മംഗലാപുരത്തെ അനാശാസ്യ കേന്ദ്രത്തില്‍ വില്‍പ്പന നടത്താനാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നതെന്ന് പോലീസ് സംശയിക്കുന്നു. നാഗരത്‌നയും സിറാജും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരുന്നു.


Keywords: Sex-racket, Mumbai, Mangalore,Girl

إرسال تعليق