Follow KVARTHA on Google news Follow Us!
ad

ദേശീയ പൊതു പണിമുടക്ക്‌ ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്ക്‌ ആരംഭിച്ചു. 24 മണിക്കൂറാണ്‌ പൊതുപണിമുടക്ക്‌. പണിമുടക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്‌ തുടങ്ങി പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക , കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങള്‍.

English Summery
Thiruvananthapuram: All union strike in India starts.

إرسال تعليق