Follow KVARTHA on Google news Follow Us!
ad

പടക്കശാല സ്‌ഫോടനം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുമെന്ന് അടൂര്‍ പ്രകാശ്


തൃശൂര്‍: അത്താണിയിലെ പടക്കനിര്‍മ്മാണശാല സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടക വസ്തുകള്‍ സൂക്ഷിക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.

Keywords: Explosions, Fireworks, Compensation, Adoor Prakash, Thrissur, Kerala,

Post a Comment