അല്‍ ഐന്‍ ടീം കോച്ചിനെ അധിക്ഷേപിച്ചതിന്‌ മറഡോണയ്ക്ക് പിഴ

ദുബായ്: ഫുട്ബോള്‍ മല്‍സരത്തില്‍ എതിര്‍ ടീം കോച്ചിനെ അധിക്ഷേപിച്ചതിന്‌ ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് 9,000 ദിര്‍ഹം പിഴ ചുമത്തി. അല്‍ ഐന്‍ ടീം കോച്ചിനെ അവഹേളിച്ചതിനാണ്‌ പിഴ. യുഎഇ ക്ലബ്ബായ അല്‍ വാസലിന്റെ പരിശീലകനാണ് മറഡോണ. അല്‍ വാസലിനെതിരായ മത്സരത്തില്‍ എതിര്‍ ടീമായ അല്‍ ഐന്‍ ജയിച്ചിരുന്നു. ജയത്തിനുശേഷം എതിര്‍ടീം അംഗങ്ങളും പരിശീലകനും മറഡോണയുടെയും ടീം അംഗങ്ങളുടെയും മുമ്പില്‍ വിജയാഹ്ളാദം നടത്തി. ഇതാണ് മറഡോണയെ ചൊടിപ്പിച്ചത്. ശിക്ഷ അംഗീകരിക്കുന്നതായി മറഡോണ വ്യക്തമാക്കി.

Post a Comment

Previous Post Next Post