Follow KVARTHA on Google news Follow Us!
ad

മാല പൊട്ടിച്ച യുവതിയെ 70 കാരി പിടികൂടി

കൊല്ലം: മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ 70 കാരി പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. തമിഴ്‌നാട് സ്വദേശി കണ്ണകി(20) യാണ് അറസ്റ്റിലായത്. മാല പൊട്ടിച്ച ശേഷം ബസ് സ്‌റ്റോപ്പിലിറങ്ങി രക്ഷപ്പെട്ട യുവതിയെ ഓട്ടോയില്‍ പിന്തുടര്‍ന്നാണ് എഴുപതുകാരിയായ ഭവാനി പിടികൂടിയത്. ബല പ്രയോഗത്തിലൂടെ യുവതില്‍ നിന്ന് ഭവാനി മാല പിടിച്ചുവാങ്ങി.

ആയൂരില്‍ നിന്ന് അഞ്ചലിലേക്കുള്ള യാത്രാമധ്യേ കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ഭവാനിയുടെ രണ്ടുപവന്‍ സ്വര്‍ണമാല മോഷണം പോയത്. ചുരിദാറിന്റെ ഷാള്‍ ഭവാനിയുടെ മുഖത്ത് വീഴ്ത്തിയേ ശേഷം തന്ത്രപൂര്‍വ്വം യുവതി മാല കൈക്കലാക്കുകയായിരുന്നു. ചന്തമുക്കില്‍ ബസ് ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ഭവാനി അറിഞ്ഞത്. ബസില്‍വെച്ചു കണ്ട യുവതിയെകുറിച്ച് സംശയം തോന്നിയ ഭവാനി ഓട്ടോയില്‍ ബസിനെ പിന്തുടര്‍ന്നു. ആര്‍.ഒ ജംഗ്ഷനില്‍ യുവതി ബസ് ഇറങ്ങി. ഭവാനി ചോദിച്ചപ്പോള്‍ മോഷണം നിഷേധിച്ച യുവതി പുനലൂര്‍ റോഡിലേക്ക് ഓടി രക്ഷപ്പെടാന് ശ്രമിച്ചു. ഭവാനി ഓട്ടോയില്‍ പിന്തുടര്‍ന്ന് യുവതിയെ കീഴ്‌പ്പെടുത്തി. മാലയും കണ്ടെടുത്തു.

നാട്ടുകാരുടെ സഹായത്തോടെ ഭവാനി യുവതിയെ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണകി വേറെയും മോഷണം നടത്തിയിട്ടുള്ളതായി തെളിഞ്ഞിരുന്നു. യുവതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kollam, Gold, Robbery, Necklace, 

إرسال تعليق