Follow KVARTHA on Google news Follow Us!
ad
المشاركات

കല്‍മാഡിയുടെ ജ്യാമാപേക്ഷയില്‍ സിബിഐക്ക് നോട്ടീസ്


ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സംഘാടകസമിതി മുന്‍ അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുടെ ജ്യാമാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസയച്ചു. കല്‍മാഡിയുടെ ജാമ്യാപേക്ഷയില്‍ ജനുവരി ആറിനകം മറുടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് മുക്ത ഗുപ്ത നോട്ടിസ് അയച്ചത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി നവംബര്‍ 3ന് സിബിഐ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് കാണിച്ചാണ് കല്‍മാഡി ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിയായ സ്വിസ് ടൈമിങ് ഒമേഗ കമ്പനി ഇതുവരെ കോടതിക്കു മുമ്പില്‍ ഹാജരായിട്ടില്ലെന്നും അതിനാല്‍ വിചാരണക്ക് ദീര്‍ഘകാലം വേണ്ടിവരുമെന്നും അഭിഭാഷകന്‍ വാദിച്ചു.

ഗെയിംസിലെ മല്‍സരങ്ങളുടെ സമയനിര്‍ണയഫലപ്രഖ്യാപന സംവിധാനം സ്ഥാപിക്കുന്നതിന്റെ കരാര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വിസ് ടൈമിങ് ഒമേഗ എന്ന കമ്പനിക്കു 141 കോടി രൂപയ്ക്കു നല്‍കിയതിലെ ക്രമക്കേടുകളില്‍ ഏപ്രില്‍ 26നാണ് കല്‍മാഡി അറസ്റ്റിലായത്. കല്‍മാഡിയുടെ ജാമ്യാപേക്ഷയില്‍ അടുത്തവാദം ജനുവരി 6 ന് കേള്‍ക്കും.

Keywords: CBI, Notice, Bail plea, Suresh Kalmadi, New Delhi, National

إرسال تعليق