Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

സ്‌പോട്ട് ഫിക്‌സിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗിലെ മൂന്ന് താരങ്ങളും?

Written By kvarthakochi on Friday, May 24, 2013 | 12:05 pm

മുംബൈ: ശ്രീശാന്തുള്‍പ്പെടെ മൂന്ന് താരങ്ങള്‍ അറസ്റ്റിലായ സ്‌പോട്ട് ഫിക്‌സിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സീനിയര്‍ താരമുള്‍പ്പെടെ മൂന്ന് താരങ്ങള്‍ ഉള്‍പ്പെട്ടതായി മൊഴി. അറസ്റ്റിലായ ബോളീവുഡ് നടന്‍ വിന്ദൂ ധാരാ സിംഗാണ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ശു റോയ് അറിയിച്ചു. അതേസമയം താരങ്ങള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

മേയ് 21നാണ് ബോളീവുഡ് നടനായ വിന്ദൂ ധാരാ സിംഗ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനെ ചോദ്യം ചെയ്യാനായി മുംബൈ പോലീസ് ചെന്നൈയിലെത്തിയെങ്കിലും മെയ്യപ്പനെ കണ്ടെത്താനായില്ല. തുടര്‍ന്ന് സമന്‍സ് നല്‍കി മുംബൈ പോലീസ് മടങ്ങുകയായിരുന്നു.

ബിസിസിഐ മേധാവി എന്‍ ശ്രീനിവാസനാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഉടമയെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍.

 Sports, Three, Chennai Super Kings players, Senior, Vindoo Dara Singh, T20 season, Actor, Arrested, Connection, Spot-fixing probe, Investigators.അതേസമയം വിന്ദൂ ധാരാ സിംഗും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. സാക്ഷി വഴി ടീമിലെ താരങ്ങളെ വാതുവെപ്പുകാര്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

SUMMARY: Three Chennai Super Kings players, one of them quite senior, were in touch with Vindoo Dara Singh during the ongoing T20 season, the actor, arrested in connection with the spot-fixing probe, has told investigators. "Yes, he has dropped some names, we are verifying the authenticity of his claims," said the joint commissioner of police (crime), Himanshu Roy, who refused to reveal the identities of the cricketers.

Keywords: Sports, Three, Chennai Super Kings players, Senior, Vindoo Dara Singh, T20 season, Actor, Arrested, Connection, Spot-fixing probe, Investigators.
12:05 pm | 0 comments

സ്‌പോട്ട് ഫിക്‌സിംഗ്: പാക് അമ്പയര്‍ അസാദ് റൗഫിനെ ചാമ്പ്യന്‍സ് ട്രോഫി പാനലില്‍ നിന്നും നീക്കി

Written By kvarthakochi on Thursday, May 23, 2013 | 8:50 pm

ന്യൂഡല്‍ഹി: ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാക് അമ്പയര്‍ അസാദ് റൗഫിനെ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി പാനലില്‍ നിന്നും നീക്കം ചെയ്തു. അസാദ് റൗഫിനെതിരെ മുംബൈ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഐസിസി പ്രസ്താവനയിറക്കി. ജൂണ്‍ 6 മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ബുധനാഴ്ച പുറത്തിറങ്ങിയ പത്രറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടതെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം അസാദ് റൗഫ് തെറ്റുകാരനല്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക അഷ്‌റഫ് പറഞ്ഞു.
Sports news, Spot-fixing, Ongoing, IPL, Dramatic turn, Thursday (May 23), International Cricket Council (ICC), Withdrawing, Controversial, Pakistani umpire, Asad Rauf,

SUMMARY: The spot-fixing saga in the ongoing IPL took a dramatic turn on Thursday (May 23) with International Cricket Council (ICC) withdrawing controversial Pakistani umpire Asad Rauf from the panel of match officials for the upcoming Champions Trophy in England as his role in the scandal is allegedly being investigated by Mumbai Police.

Keywords: Sports news, Spot-fixing, Ongoing, IPL, Dramatic turn, Thursday (May 23), International Cricket Council (ICC), Withdrawing, Controversial, Pakistani umpire, Asad Rauf,
8:50 pm | 0 comments

മെയ്യപ്പന്‍ മുങ്ങി, മുംബൈ പോലീസ് സമന്‍സ് നല്‍കി മടങ്ങി

ചെന്നൈ: ഐ.പി.എല്‍ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പനെ മുംബൈ പോലീസിന് ചോദ്യം ചെയ്യാനായില്ല.  പോലീസ് എത്തുന്നതിന് മുന്‍പ് മെയ്യപ്പന്‍ വീട്ടില്‍ നിന്ന് മുങ്ങി. വെളളിയാഴ്ച രാവിലെ 11നും അഞ്ചു മണിക്കും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് കൈമാറിയ ശേഷം പോലീസ് മുംബൈയിലേക്ക് മടങ്ങി.

ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ രണ്ടംഗ സംഘവും തമിഴ്‌നാടിന്റെ ക്യൂ പോലീസിലെ രണ്ട് അംഗങ്ങളും മെയ്യപ്പന്റെ ചെന്നൈയിലെ വീട്ടിലെത്തിയത്. വീടന്റെ ഗേറ്റ് കടക്കുന്നതിനുള്ള അനുമതിക്കായി 20 മിനിട്ടോളം പോലീസിന് കാത്തു നില്‍ക്കേണ്ടി വന്നു.
IPL spot-fixing probe, Mumbai Police, Chennai Super Kings, Gurunath Meiyappan

പത്ത് മിനിട്ടിനു ശേഷം മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വീട്ടിലെത്തി. കാത്തിരിപ്പിനു ശേഷം മെയ്യപ്പന്‍ വീട്ടില്‍ ഇല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിന്ദു രണ്‍ധാവ മെയ്യപ്പനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ മെയ്യപ്പനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും വാതുവയ്പുകാരുമായി മെയ്യപ്പന് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Key Words: IPL spot-fixing probe, Mumbai Police, Chennai Super Kings, Gurunath Meiyappan, Sports Minister, Jitendra Singh, Indian Premier League, Spot-fixing scandal, Sports Minister of the country, Jitendra
8:00 pm | 0 comments

കൈതപ്രത്തിന്റെ സിനിമയില്‍ നിന്നും ശ്രീശാന്ത് ഔട്ട്

കോഴിക്കോട്: ഐ.പി.എല്‍. ഒത്തുകളിയെത്തുടര്‍ന്ന് അറസ്റ്റിലായ മലയാളിതാരം എസ് ശ്രീശാന്തിനെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിലാണ് ശ്രീശാന്തിന ഉള്‍പ്പെടുത്തിയത്. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

Kaithapram Damodaran Namboothiri , Mazhavillinattam Vare, Sreesanth
സംസ്ഥാന സര്‍ക്കാറിന്റെ പരസ്യങ്ങളില്‍ നിന്നുപോലും ശ്രീശാന്തിനെ നീക്കുന്ന സാഹചര്യത്തില്‍ തന്റെ സിനിമയില്‍ ഉണ്ടാകുന്നത് ശരിയല്ലെന്ന് കൈതപ്രം പറഞ്ഞു. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആഫിസിനെ വാതുവെയ്പ്പ് വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

Key Words:  Kaithapram Damodaran Namboothiri , Mazhavillinattam Vare, Sreesanth, Onam release , Pakistani cricketer , Mohammed Asif,  Syed Kirmani , Robin
7:35 pm | 0 comments

ഐ.പി.എല്‍ കോഴ: നാണക്കേടു മൂലം തലയുയര്‍ത്താന്‍ കഴിയുന്നില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഐ.പി.എല്‍ കോഴ സംഭവത്തിലെ നാണക്കേടുമൂലം തനിക്ക് തലയുയര്‍ത്താന്‍ കഴിയുന്നില്ലെന്ന് കേന്ദ്രകായിക മന്ത്രി ജിതേന്ദ്ര സിംഗ്. ഒരു ചെറുപ്പക്കാരനെന്ന നിലയിലും കായികപ്രേമിയെന്ന നിലയിലും തന്റെ തല താണുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ക്രിക്കറ്റില്‍ മാത്രമല്ല മറ്റു കായിക ഇനങ്ങളിലും ഇത് നടപ്പില്‍ വരുത്തണം. കോഴക്കളിക്കെതിരായ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയവും നിയമമന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെന്നും അറ്റോര്‍ണി ജനറലുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

 Jitendra Singh, Indian Premier League, Spot-fixing scandal, Sports Minister of the countryഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വാതുവെയ്പുകാരും ഐ.പി.എല്‍ ടീമുടമകളുമായുളള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

Key Words: Sports Minister, Jitendra Singh, Indian Premier League, Spot-fixing scandal, Sports Minister of the country, Jitendra
7:14 pm | 0 comments

നെയ്മറെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

മാഡ്രിഡ്: ബ്രസീലിയന്‍ ഫുട്‌ബോളിലെ പുത്തന്‍ താരമായ നെയ്മറെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ രംഗത്ത്. ലയണല്‍ മെസ്സിക്കൊപ്പം മുന്നേറ്റനിരയില്‍ നെയ്മറെ അണിനിരത്താണ് ബാഴ്‌സയുടെ ശ്രമം. നിലവില്‍ ബ്രസീലിയന്‍ ക്ലബായ സാന്റോസിന്റെ താരമാണ് നെയ്മര്‍.

ജൂലൈ ഒന്നിന് സ്പാനിഷ് വമ്പന്‍മാരായ ബാര്‍സലോണയുമായി കരാര്‍ ഒപ്പുവെയ്ക്കാന്‍ നെയ്മര്‍  അംഗീകരിച്ചതായി  സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ ബ്രസീല്‍ ആതിഥേയത്വമരുളുന്ന കോണ്‍ഫഡറേഷന്‍സ് കപ്പിനു ശേഷം 21കാരന്‍ നെയ്മര്‍ യൂറോപ്പിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നെയ്മര്‍ വരുന്നതിനെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നായിരുന്നു മെസ്സിയുടെ പ്രതികരണം. എന്നാല്‍ നെയ്മറുടെ വരവ് ബാഴ്‌സലോണയ്ക്ക് നേട്ടമായിരിക്കുമെന്ന് മെസ്സി പറഞ്ഞു.
 Brazilian striker, Neymar , Barcelona,  Confederations Cup

നെയ്മര്‍ ബാഴ്‌സയുമായി കരാര്‍ ചെയ്യുന്നതായി അറിയില്ല. വ്യക്തിഗത മികവുള്ള ഉജ്ജ്വല താരമാണ് നെയ്മര്‍. ബാള്‌സലോണക്ക് അദ്ദേഹം നേട്ടമായിരിക്കുമെന്നതില്‍ സംശയമില്ല-മെസ്സി പ്രതികരിച്ചു. നെയ്മര്‍ യൂറോപ്പില്‍ കളിച്ചു കഴിവു തെളിയിക്കണമെന്ന് പെലെ, മാറഡോണ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Key Words: Brazilian striker, Neymar , Barcelona,  Confederations Cup, Brazil, Santos, Barcelona star , Lionel Messi , Catalan club, TV channel, Qatar Alkass.
4:57 pm | 0 comments

ഒത്തുകളിക്ക് ശ്രീശാന്ത് 80 ലക്ഷം ആവശ്യപ്പെട്ടതായി വാതുവെപ്പു സംഘത്തിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ മത്സരങ്ങളില്‍ ഒത്തു കളിക്കാന്‍ വാതുവെപ്പുകാരോട്  ശ്രീശാന്ത് കൂടുതല്‍ പണം ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. ഐ.പി.എല്ലിന്റെ  ഓരോ മത്സരത്തിനും 80 ലക്ഷം രൂപ നല്‍കാനാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്.   മൊഹാലിയില്‍ പഞ്ചാബിനെതിരെ നടക്കാനിരുന്ന മത്സരത്തിനു മുമ്പാണ് ശ്രീശാന്ത് കൂടുതല്‍ പണം ചോദിച്ചത്. ജിജുവാണ് ശ്രീശാന്തിന് വേണ്ടി വാതുവയ്പ്പുകാരോട് സംസാരിച്ചത്. എന്നാല്‍ ശ്രീ ആവശ്യപ്പെട്ടത്രയും പണം  നല്‍കാനാകില്ലെന്ന് വാതുവയ്പുകാര്‍ വ്യക്തമാക്കി.

മൊഹാലിയിലെ മത്സരത്തില്‍ വാതുവെപ്പുകാര്‍ക്ക് നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ശ്രീശാന്തും വാതുവയ്പുകാരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും സംഘം വെളിപ്പെടുത്തിയിട്ടുണ്ട്. മത്സരത്തില്‍ ശ്രീശാന്തിന്റെ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ശ്രീശാന്ത് വിട്ടുകൊടുത്തത് 13 റണ്‍സ് മാത്രമാണ്. ഇതേത്തുടര്‍ന്ന് ശ്രീശാന്തിനുള്ള 30 ലക്ഷം രൂപ നല്‍കില്ലെന്ന് വാതുവയ്പുകാര്‍ അറിയിച്ചു.

തുടര്‍ന്ന് ശ്രീശാന്തും വാതുവയ്പുകാരും തമ്മില്‍ പണത്തിനെ ചൊല്ലി
 Sreeshath, IPL, Cricket, New Delhi, National, Kerala News, International
തര്‍ക്കമുണ്ടാവുകയും   ജിജുവും അമിത് സിങ്ങും ഇടപെട്ട് തര്‍ക്കം  അവസാനിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംഘം ശ്രീശാന്തിനെ ഭീഷണിപ്പെടുത്തിയതായും വാതുവെപ്പുസംഘം പോലീസിനോട് വെളിപ്പെടുത്തി.

Keywords: Sreeshath, IPL, Cricket, New Delhi, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:44 pm | 0 comments

അതെ, ക്രിക്കറ്റ് മാന്യന്‍മാരുടെ കളി തന്നെയാണ്

ബ്രഹത്

ന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എസ്. ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാര്‍ ഒത്തുകളിക്ക് പിടിക്കപ്പെട്ടതോടെ ആ പഴകിത്തേഞ്ഞ ചോദ്യം വീണ്ടും സജീവമായി. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണോ എന്ന പഴഞ്ചന്‍ ചോദ്യം. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കാര്യകാരണങ്ങളുടെ ഘോഷയാത്രയും പിന്നാലെ വന്നു.

സത്യത്തില്‍ ഇത് ക്രിക്കറ്റിന്റെ മാത്രം കുഴപ്പമാണോ?. ലോകത്തിനാകെ സംഭവിച്ച അപചയത്തിന്റെ ഭാഗം മാത്രമല്ലേ ക്രിക്കറ്റിലും സംഭവിച്ചത്. അല്ലാതെ ക്രിക്കറ്റിന് മാത്രമായി അപചയം ഇവിടെ സംഭവിച്ചോ?. കരുതിക്കൂട്ടി കാടടച്ച് വെടിവയ്ക്കുന്നതില്‍ കഴമ്പുണ്ടോ?. തീര്‍ച്ചയായും ഇല്ലെന്നാണ് ഈയുളളവന്റെ അഭിപ്രായം. നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം. എങ്കിലും ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയല്ലാതായി മാറി എന്ന വാദക്കാരോടുളള എന്റെ വിയോജനക്കുറിപ്പാണിത്.

എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്തില എന്നിവര്‍ രാജസ്ഥാന്‍ റോയല്‍സിനെയും ക്രിക്കറ്റിനെയും കാശ് മുടക്കിയും അല്ലാതെയും കളികാണുന്നവരെയും വഞ്ചിച്ചു എന്നതില്‍ തര്‍ക്കമില്ല. രാജ്യത്ത് കിട്ടാവുന്നതില്‍ വച്ചേറ്റവും വലിയ ശിക്ഷ മാതൃകാപരമായി ഇവര്‍ക്ക് നല്‍കുകയും വേണം. ഇക്കാര്യത്തില്‍ ലേഖകന് രണ്ടഭിപ്രായമില്ല. പക്ഷേ, ഈ വാതുവയ്പുകൊണ്ട് ക്രിക്കറ്റ് മാന്യന്‍മാരുടെ കളി അല്ലാതാവുന്നില്ല.

ഇരുന്നൂറിലധികം കളിക്കാര്‍ ഒന്‍പത് ടീമുകളിലായി ഐ.പി.എല്ലില്‍ കളിക്കുന്നുണ്ട്. ഇതില്‍ മൂന്ന് പേരാണ് പിടിക്കപ്പെട്ടത്. ഒരുപക്ഷേ, കുറേക്കളിക്കാര്‍കൂടെ പിടിക്കപ്പെട്ടേക്കാം. അപ്പോഴും അതെങ്ങനെ കളിയുടെ കുഴപ്പമാവും. ദുരാഗ്രഹികളായ കളിക്കാരുടെ കുഴപ്പത്തിന് കളിയെന്ത് പിഴച്ചു. നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ക്രിക്കറ്റ് ലോകവും. എല്ലാത്തരത്തിലുമുളള മനുഷ്യരെയും കളിക്കാര്‍ക്കിടയിലും കാണാം. അപ്പോള്‍ ഒത്തുകളി തികച്ചും വ്യക്തിപരമോ അല്ലെങ്കില്‍ ചില ആളുകളുടെയോ ദുരാഗ്രഹം മാത്രമാണ്.

Cricket, match fixing, spot fixing, bookies, Mohammad Azharuddin, Hansie Cronje, Kapil Devനമ്മള്‍ ഒരുകുട്ട ആപ്പിള്‍ വാങ്ങുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ ചീഞ്ഞ ആപ്പിള്‍ കണ്ടേക്കാം. എന്നുകരുതി ആ കുട്ടമുഴുവനായി നമ്മള്‍ ഉപേക്ഷിക്കാറില്ല. രുചിയോടെ മറ്റ് ആപ്പിളുകള്‍ ഭക്ഷിക്കുകയും ചെയ്യും. ഇതുപോലെ ഒത്തുകളിക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. ക്രിക്കറ്റ് പ്രേമികള്‍ ഒത്തുകളിക്കാരെയല്ല ഇഷ്ടപ്പെടുന്നത്. കളിയുടെ ആവേശത്തെയാണ്.

ഒത്തുകളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് തുടങ്ങിയതാണ് ഈ ഏര്‍പ്പാട്. ക്രിക്കറ്റില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലയിലും ഇത് കാണാം. എന്നുവച്ച് നാം അതെല്ലാം ഉപേക്ഷിക്കാറില്ല. രാഷ്ട്രീയത്തിലും മതത്തിലും വ്യവസായത്തിലുമെല്ലാം ഒത്തുകളി സര്‍വസാധാരണമാണ്. മനുഷ്യന്‍ ജന്മനാ അത്യാഗ്രഹിയാണ്. അല്ലാത്തവര്‍ വിരളമായിരിക്കും. ഈ ആഗ്രഹത്തെ നിയന്ത്രിക്കാനുളള ശ്രമമാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം. ഈ പോരാട്ടത്തില്‍ തളരുന്നവര്‍ ഒത്തുകളിക്കും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും പുറകേ പോകുന്നതില്‍ അത്ഭുതമില്ല. മിക്കതും നമ്മള്‍ അറിയാത്തതിനാല്‍ എല്ലാം മാന്യതയുടെ മുഖംമൂടിയണിഞ്ഞിരികുന്നു എന്നുമാത്രം.

രാഷ്ട്രീയക്കാരുടെ കാര്യം തന്നെനോക്കൂ. അഴിമതി നടത്താത്ത എത്ര നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. കണക്കുകൂട്ടാന്‍പോലും പ്രയാസമുളളത്രയും കോടികളാണ് അഴിമതിയിലൂടെ നാടിനെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് ഒഴുക്കുന്നത്. രാഷ്ട്രീയപ്രബുദ്ധത പ്രസംഗിക്കുന്നവര്‍ ഇതൊക്കെ വിഴുങ്ങി രാഷ്ട്രീയക്കാരുടെ വാലാട്ടികളായി പോകുന്നില്ലേ?. അങ്ങനെയെങ്കില്‍ രാഷ്ട്രീയം ഇപ്പോള്‍ മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തില്‍ ഏറ്റവുമധികം മനുഷ്യരുടെ ജീവന്‍ അപഹരിച്ചത് ഇവിടെയുളള വിവിധ മതങ്ങളാണ്. മതങ്ങളുടെ പേരില്‍ ഇന്നും നിരവധിപ്പേര്‍ കൊല്ലപ്പെടുന്നു. എന്നിട്ടും ലോകം മതത്തിന് പിന്നാലെ പായുന്നു. മതപുരോഹിതരുടെ കാര്യമോ?. വേദങ്ങളെ ഉദ്ധരിച്ച് പ്രബോധനം നടത്തുന്ന പുരോഹിതന്മാരുടെ സ്വകാര്യജീവിതം (എല്ലാവരുടേയുമല്ല) എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാംഅറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നതിന് മാസ്റ്റര്‍ ഡിഗ്രിയുളള നമ്മള്‍ക്ക് അപ്പോഴും കുഴപ്പമൊന്നുമില്ല. മതം ഇപ്പോള്‍ മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തിന്റെ കാവലാളുകളായ മാധ്യമപ്രവര്‍ത്തകരുടെ കാര്യവും വ്യത്യസ്തമല്ല. പണംവാങ്ങി വാര്‍ത്ത നല്‍കുന്നതും പണംവാങ്ങി വാര്‍ത്ത നല്‍കാതിരിക്കുന്നതും പരസ്യമായ രഹസ്യമാണ്. അപ്പോള്‍ മാധ്യമപ്രവര്‍ത്തനം മാന്യന്‍മാരുടെ ഇടപാടാണോ?.

ലോകത്തെ ഏറ്റവും ജനനപ്രിയ കളിയാണ് ഫുട്‌ബോള്‍. ഇറ്റാലിയന്‍ ഫുട്‌ബോള്‍ എന്നും ഒത്തുകളി വിവാദത്തിന്റെ നിഴലിലാണ്. മൂന്ന് വര്‍ഷം മുന്‍പ് സെരി എ ചാമ്പ്യന്‍മാരായ യുവന്റസിനെ രണ്ടാം ഡിവിഷനിലേക്ക് ഒത്തുകളിയെത്തുടര്‍ന്ന് തരംതാഴ്ത്തി. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിക്കുന്ന സ്പാനിഷ് ലീഗും ഇത്തവണ ഒത്തുകളി ആരോപണം നേരിട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്‌പെയ്‌നില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫുട്‌ബോളില്‍ മാത്രമല്ല മറ്റ് കളികളിലും ഈ ഒത്തുകളിയെ നമുക്ക് അവഗണിക്കാനാവില്ല. കാരണം അത് യാഥാര്‍ഥ്യമാണ്. നന്‍മയും തിന്‍മയും ഉണ്ടെങ്കില്‍ സത്യവും അസത്യവും ഉണ്ടെങ്കില്‍ ഒത്തുകളിയും ചതിയും വഞ്ചനയുമെല്ലാം യാഥാര്‍ഥ്യമാണ്. അതുംകൂടി ചേര്‍ന്നതാണല്ലോ ഈ ലോകം. അപ്പോള്‍ ക്രിക്കറ്റ് എന്ന കളിമാത്രം ഇതില്‍നിന്നെങ്ങനെ മുക്തമാവും.
Cricket, match fixing, spot fixing, bookies, Mohammad Azharuddin, Hansie Cronje, Kapil Dev

ലോകം മാറിക്കഴിഞ്ഞു. സുഖജീവതിമാണ് എല്ലാവരുടെയും ലക്ഷ്യം. അപ്പോള്‍ അടിച്ചുപൊളിക്കാനും ഇടിച്ച് നിരത്താനുമെല്ലാം കൈനിറയെ പണം വേണം. അതിന് ഏത് മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യരിലെ ഒരുകൂട്ടര്‍ ഒരുക്കമാണ്. അക്കൂട്ടത്തില്‍പ്പെട്ടവരാണ് ക്രിക്കറ്റിലെ ഒത്തുകളിക്കാര്‍.

ഒത്തുകളിക്കാരെ ന്യായീകരിക്കുകയല്ല, മറിച്ച് ക്രിക്കറ്റിനെ, മറ്റ് കളികളെ, മാന്യന്‍മാരായ കളിക്കാരെയാണ് ഞാന്‍ ന്യായീകരിക്കുന്നത്. മൂന്നോ നാലോ പേര്‍ ചൂതാട്ടം നടത്തുന്നതിന് കളിയോ നല്ല കളിക്കാരോ ബലിയാടുകളാവരുത്. രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്ററെ നോക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയേറെ ബഹുമാനം  നേടിയ കളിക്കാരന്‍ സമീപകാലത്തുണ്ടായിട്ടില്ല. കളിക്കളത്തിനകത്തും പുറത്തും തികഞ്ഞ മാന്യന്‍. എസ് ശ്രീശാന്തിനെപ്പോലുളള ദുരാഗ്രഹികള്‍ കോഴവാങ്ങുമ്പോള്‍ ദ്രാവിഡിനെപ്പോലുളളവരെയും ബാധിക്കുന്നു. ഇത് തടയേണ്ടത് കളിയെ നിയന്ത്രിക്കുന്നവരാണ്.

വ്യക്തികളാണ് പ്രധാനം. വ്യക്തികളുടെ അപചയത്തിന് ക്രിക്കറ്റിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. വ്യക്തികളുടെ അപചയം ഉണ്ടാവാതെ നോക്കേണ്ടത് കളിസംഘടനകളാണ്.  കാരണം, പെട്ടെന്ന് പണക്കാരാവുമ്പോല്‍ പലരും സ്വയംനിയന്ത്രണ രേഖയില്‍ നിന്ന് കുതറിപ്പോവുന്നു. ആക്രാന്തം അവരെ തെറ്റായ വഴികളിലേക്ക് നയിച്ചേക്കും. ഇവിടെയാണ് കളിമേലാളരുടെ നിയന്ത്രണ രേഖ വേണ്ടത്. ആ വര വരച്ചില്ലെങ്കില്‍ മാന്യന്‍മാരായ കളിക്കാരും കളങ്കിതരുടെ നിഴലില്‍ ആവും.

Related Article:
ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ?

Keywords: Cricket, match fixing, spot fixing, bookies, Mohammad Azharuddin, Hansie Cronje, Kapil Dev, Manoj Prabhakar, Herschelle Gibbs, Ajay Jadeja, Indian cricket, Cricket in India, BCCI, cricket in Pakistan,s reeshanth, IPL 2013
8:06 am | 0 comments

ശ്രീശാന്തിനെ ജയിലിലടയ്ക്കാന്‍ വകുപ്പില്ലെന്ന് അഭിഭാഷകര്‍

ന്യൂഡല്‍ഹി: ശ്രീശാന്തിനെയും ഒത്തുകളി വിവാദത്തില്‍പ്പെട്ട മറ്റ് കളിക്കാരെയും ഏറെക്കാലം ജയിലില്‍ അടയ്ക്കാനുള്ള വകുപ്പുകളൊന്നും നിലവില്‍ ഇല്ലെന്നാണ്  സീനിയര്‍ അഭിഭാഷകര്‍ പറയുന്നു. പ്രധാനപ്പെട്ട കാര്യം ശ്രീശാന്തിനും മറ്റുള്ളവര്‍ക്കുമെതിരെ പരാതിക്കാരില്ല എന്നതാണ്.

ലോകത്തുള്ള സകലമാന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും അപമാനമായി എന്ന നിലയിലൊക്കെയാണ് ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍. ഇതുവരെ സ്‌പോര്‍ട്‌സിലോ മറ്റേതെങ്കിലും രംഗത്തോ ഇതിലും വലിയ കള്ളക്കളി ആരും ചെയ്തിട്ടേയില്ല എന്നുതോന്നും ചിലരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍. രാജസ്ഥാന്‍ റോയല്‍സ് ഇവര്‍ക്കെതിരെ പരാതി നല്‍കും എന്ന് പറയുമ്പോഴും എന്ത് പരാതിയാണ് ഇവര്‍ക്കെതിരെ നല്‍കുക എന്ന കാര്യം അവ്യക്തമാണ്.

ഐ പി സി 420 പ്രകാരം വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു എന്ന് പറയുമ്പോഴും സംശയം ബാക്കിയാണ്. ആരെയാണ് ഈ കളിക്കാര്‍ വഞ്ചിച്ചത്. ചൂതാട്ടത്തിനും ഇവരുടെ പേരില്‍ കേസെടുക്കാന്‍ കഴിയില്ല, കാരണം നേരിട്ട് ഇവര്‍ ഇതിന്റെ ഭാഗമായതായി തെളിവുകള്‍ പോലീസിന്റെ പക്കലില്ല. കളിക്കാര്‍ ടീമിനെ വഞ്ചിച്ചതായി വ്യക്തമായ തെളിവുകള്‍ ഇല്ല. കളിക്കാര്‍ പണം വാങ്ങിയെന്ന് ഇടനിലക്കാര്‍ പറയുന്നതല്ലാതെ ഇത് കളിക്കാര്‍ കോടതിയില്‍ സമ്മതിച്ചിട്ടില്ല.

പോലീസിനോട് ഒരു താരം കുറ്റം ഏറ്റുപറഞ്ഞു എന്ന് പറയുമ്പോഴും ഇതിന്റെ നിയമസാധുത സംശയകരമാണ്. ജഡ്ജിയുടെയോ അറ്റോര്‍ണിയുടെയോ സാന്നിധ്യമില്ലാതെ നടത്തിയ കുറ്റസമ്മതം തെളിവായി പരിഗണിക്കപ്പെടില്ല എന്നാണ് നിരവധി സ്‌പോര്‍ട്‌സ് സംഘടനകള്‍ക്ക് വേണ്ടി കേസ് വാദിച്ചിട്ടുള്ള സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ പറയുന്നത്.
S Sreesanth, FIR , IPL spot-fixing scandal , Delhi court , Sreesanth's advocate,  Metropolitan Magistrate

ശ്രീശാന്തിന്റെ പിടിച്ചെടുത്ത ലാപ്‌ടോപിലെ വിവരങ്ങളും ഇ മെയില്‍, മെസഞ്ചര്‍ തുടങ്ങിയവയിലെ വിവരങ്ങളുമണ് പിന്നെയുള്ളത്. കളിയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താമെന്നല്ലാതെ ഏറെക്കാലം ശ്രീശാന്തടക്കമുള്ള കളിക്കാരെ ജയിലില്‍ അടക്കാന്‍ ഇത്രയും തെളിവുകള്‍ മതിയാകില്ല എന്നും മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു.

Key Words:  S Sreesanth, FIR , IPL spot-fixing scandal , Delhi court , Sreesanth's advocate,  Metropolitan Magistrate,  Gaurav Rao , Rajasthan Royals,  IPL teammates Ajit Chandila , Ankit Chavan,
1:15 am | 0 comments

അജിത് ചന്ദില മേയ് 17ലെ മല്‍സരത്തിന് 15 ലക്ഷം കൈപറ്റി: പോലീസ്

Written By kvarthakochi on Wednesday, May 22, 2013 | 9:28 pm

ന്യൂഡല്‍ഹി: സ്‌പോട്ട് ഫിക്‌സിംഗില്‍ അറസ്റ്റിലായ അജിത് ചന്ദില മേയ് 17ന് ഹൈദരാബാദില്‍ നടന്ന മല്‍സരത്തിന് വാതുവെപ്പുകാരില്‍ നിന്നും 15 ലക്ഷം കൈപറ്റിയതായി പോലീസ് അറിയിച്ചു. മല്‍സരം നടക്കുന്നതിന്റെ തലേന്ന് (മേയ് 16) അറസ്റ്റിലായതിനെതുടര്‍ന്ന് ചന്ദിലയ്ക്ക് സ്‌പോട്ട് ഫിക്‌സിംഗ് നടത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. ചണ്ഡീഗഡിലുള്ള ദീപകില്‍ നിന്നുമാണ് ചന്ദില പണം കൈപറ്റിയത്. പഞ്ചാബ് കേന്ദ്രീകരിച്ചാണ് ദീപക് അടങ്ങുന്ന വാതുവെപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘത്തിലെ അംഗങ്ങളെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ദീപക്കില്‍ നിന്നും ചന്ദില വാങ്ങിയ 15 ലക്ഷം രൂപ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. ഫരീദാബാദിലെ ചന്ദിലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പോലീസ് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ദീപക്കിനെ കൂടാതെ മറ്റ് നാലു വാതുവെപ്പ് സംഘങ്ങളുമായും ചന്ദില ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള തിങ്കു മണ്ഡി, മുംബൈയില്‍ നിന്നുള്ള ചന്ദ്രേശ് എന്നി സംഘാംഗങ്ങള്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു.
 Sports news, New Delhi, New revelations, Emerged, Spot-fixing, Cricketing, Storm, Delhi Police, Claimed, Cricketer, Ajit Chandila, Paid, Rs. 15 lakh, Bookies, Spot-fixing, Indian Premier League (IPL) match, Hyderabad, May 17.

SUMMARY: New Delhi: New revelations have emerged in the spot-fixing probe that has taken the cricketing world by storm. The Delhi Police today claimed that cricketer Ajit Chandila was paid Rs. 15 lakh by bookies for spot-fixing in an Indian Premier League (IPL) match which was played in Hyderabad on May 17.

Keywords: Sports news, New Delhi, New revelations, Emerged, Spot-fixing, Cricketing, Storm, Delhi Police, Claimed, Cricketer, Ajit Chandila, Paid, Rs. 15 lakh, Bookies, Spot-fixing, Indian Premier League (IPL) match, Hyderabad, May 17.
9:28 pm | 0 comments

വിന്ദൂ സിംഗ് വാതുവെപ്പുകാരെ ദുബൈയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചു: പോലീസ്

മുംബൈ: ബോളീവുഡ് നടന്‍ വിന്ദൂ ധാരാ സിംഗ് രണ്ട് വാതുവെപ്പുകാരെ ദുബൈയിലേയ്ക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് പോലീസ്. പവന്‍ ജയ്പൂര്‍, സഞ്ജയ് ജയ്പൂര്‍ എന്നിവരാണ് ദുബൈയിലേയ്ക്ക് കടന്ന വാതുവെപ്പുകാര്‍. അതേസമയം വിന്ദൂ ധാരാസിംഗിന്റെ മുംബൈയിലെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തി. പവന്‍ ജയ്പൂരിന്റെ മൂന്ന് മൊബൈല്‍ ഫോണുകളും വിന്ദൂവിന്റെ ഐപാഡും ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തു.

സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അന്തരിച്ച ധാരാസിംഗിന്റെ മകനും പ്രമുഖ നടനുമായ വിന്ദൂ ധാരാസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വരെ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ തുടരും. വിന്ദൂ സിംഗിന്റെ സഹായത്തോടെയാണ് പവന്‍, സഞ്ജയ് എന്നിവര്‍ മുംബൈയിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമായതോടെ സിംഗിന്റെ കാറില്‍ ഇരുവരേയും എയര്‍പോര്‍ട്ടിലെത്തിക്കുകയും ദുബൈയിലേയ്ക്ക് രക്ഷപ്പെടാന്‍ സഹായിക്കുകയുമായിരുന്നു.

Sports news, Mumbai, Actor Vindoo Dara Singh, Admitted, Helped, Two bookies, Pawan Jaipur, Sanjay Jaipur, Escape, Dubai, Police, Conducted, Residence,വാതുവെപ്പില്‍ തനിക്ക് 17 ലക്ഷം രൂപ നേടിയതായി വിന്ദൂ സിംഗ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക കൈപറ്റിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

SUMMARY: Mumbai: Actor Vindoo Dara Singh today admitted that he helped two bookies, Pawan Jaipur and Sanjay Jaipur, escape to Dubai, sources have told NDTV. The police today also conducted a search at Vindoo's residence and reportedly recovered three mobile phones belonging to Pawan Jaipur and Vindoo's iPad and laptop.

Keywords: Sports news, Mumbai, Actor Vindoo Dara Singh, Admitted, Helped, Two bookies, Pawan Jaipur, Sanjay Jaipur, Escape, Dubai, Police, Conducted, Residence,
8:32 pm | 0 comments

വാതുവയ്പ്: ധോണിയും സംശയത്തിന്റെ നിഴലില്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സ്‌പോട്ട് ഫിക്‌സിങ് കേസ് പുതിയ വിഴിത്തിരിവിലേക്ക്. മലയാളി താരം എസ്. ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ പിടിയിലായതിനെ തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും അറസ്റ്റുകളും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും സംശയത്തിന്റെ നിഴലില്‍ ആയതാണ് സംഭവത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കുന്നത്.

ധോണിയുടെ ഭാര്യ സാക്ഷി ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ക്കെല്ലാം ഗാലറിയില്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാതുവെപ്പുകാരനും ബോളിവുഡ് നടനുമായ വിന്ദു ധാരാസിങ് സാക്ഷിക്കൊപ്പമാണ് ഗാലറിയില്‍ ഇരിക്കാറുളളത്. ഇതോടെയാണ് ധോണിയും സംശയത്തിന്റെ നിഴലില്‍ ആയത്. വിന്ദുവും സാക്ഷിയും അടുത്തടുത്ത സീറ്റുകളിലിരുന്ന് കളി കാണുകയും ആവേശനിമിഷങ്ങളില്‍ ആഹ്‌ളാദം പങ്കുവെക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് സംശയം ബലപ്പെടുത്തുന്നു.
Spot-fixing scandal , Indian Premier League, Kings XI Punjab , Preity Zinta

ശ്രീശാന്ത് ചോദ്യം ചെയ്യലിനിടെ ധോണിക്കെതിരെ മൊഴികൊടുത്തതിന് പിന്നാലെയാണ് വിന്ദു അറസ്റ്റിലായത്. മുംബയ് ഇന്ത്യന്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തിനാണ് സാക്ഷിയും വിന്ദുവും ഒന്നിച്ചുകണ്ടത്. മത്സരത്തിലുടനീളം ഒന്നിച്ചിരുന്ന ഇരുവരെയും കളിക്കിടെ ടെലിവിഷന്‍ കാമറകള്‍ പലതവണ പകര്‍ത്തിയിരുന്നു. എന്തായാലും ഐ പി എല്‍ കോഴവിവാദം പുതിയ മാനങ്ങളിലേക്ക് കടന്നുവെന്നതില്‍ തര്‍ക്കമില്ല.

Key Words: Spot-fixing scandal , Indian Premier League, Kings XI Punjab , Preity Zinta, Ness Wadia , IPL governing council,  Rajdeep Sardesai, Preity, IPL, Polygraph test
8:25 pm | 0 comments

ഞാന്‍ വിരമിച്ചിട്ടില്ല: മുഹമ്മദ് യൂസഫ്

കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫ്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട യൂസഫ് വിരമിച്ചുവെന്ന് പാകിസ്ഥാനിലെ വാര്‍ത്താ ചാനലുകളാണ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.

ഞാന്‍ പാകിസ്ഥാന്‍ ടീമിലില്ല എന്നതും അടുത്തകാലത്ത് കളിച്ചില്ല എന്നതും സത്യമാണ്. എന്നാല്‍ വിരമിച്ചു എന്ന വാര്‍ത്ത ശരിയല്ല- 38കാരനായ യൂസഫ് പറഞ്ഞു.

2010 നവംബറിലാണ് യൂസഫ് അവസാനായി പാകിസ്ഥാന് വേണ്ടി കളിച്ചത്. 90 ടെസ്റ്റുകളില്‍ നിന്ന് 7530 റണ്‍സും 288 ഏകദിനങ്ങില്‍ നിന്ന് 9720 റണ്‍സും യൂസഫ് നേടിയിട്ടുണ്ട്. 39 സെഞ്ച്വറികളും യൂസഫിന്റെ പേരിലുണ്ട്.
Pakistan batsman , Mohammad Yousuf, Media reports , International cricket

Key Words: Pakistan batsman , Mohammad Yousuf, Media reports , International cricket, TV channels, Test discard , Pakistan team, Top class cricket, ODI , South Africa , Abu Dhabi

10:33 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash