Follow KVARTHA on Google news Follow Us!
ad

Vijay Sethupathi | 'ഹിന്ദി സിനിമയിലെ അഭിനയത്തില്‍ പ്രേക്ഷകര്‍ ട്രോളും എന്നാണ് കരുതിയത്'; ആ സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് വിജയ് സേതുപതി

ഭാഷയില്‍ പ്രാവീണ്യമില്ലാത്തതിനാലായിരുന്നു താരത്തിന്റെ തീരുമാനം Vijay Sethupathi, Finding, Acceptance, Bollywood, People, Troll, Hindi, Farzi, Shah R
മുംബൈ: (KVARTHA) വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന മെറി ക്രിസ്മസ് ജനുവരി 12ന് റിലീസ് ആകുകയാണ്. തമിഴിലും ഹിന്ദിയിലും വ്യത്യസ്ത കാസ്റ്റ് വെച്ച് ഒരേ സമയം ചിത്രീകരിച്ച ചിത്രമാണ് മെറി ക്രിസ്മസ്. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവല്‍ ത്രിലര്‍ ചിത്രമാണെന്നാണ് സൂചന.

ദക്ഷിണേന്‍ഡ്യയില്‍ വാണിജ്യ ചിത്രങ്ങളിലും സമാന്തര ചിത്രങ്ങളിലും ഒരു പോലെ വിജയം നേടിയ വിജയ് സേതുപതി ആമസോണ്‍ പ്രൈം വീഡിയോ സീരിസ് ഫര്‍സിക്കും, ശാരൂഖാന്റെ ചിത്രം ജവാനും ശേഷം ഇപ്പോള്‍ ബോളിവുഡിലും പരിചിതനാണ്.

അതിനിടെ താരത്തിന്റെ ബോളിവുഡിലെ അനുഭവം ആരാധകരുമായി പങ്കിവച്ചിരിക്കുകയാണ്. ഹിന്ദി സിനിമയിലെ തന്റെ അഭിനയം ആദ്യത്തെ രണ്ട് ചിത്രങ്ങളോടെ തന്നെ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നതായി വിജയ് സേതുപതി പറയുന്നു. അതിനുള്ള കാരണമായി താരത്തിന് ഹിന്ദി സംസാരിക്കാനുള്ള കഴിവില്‍ വിശ്വാസമില്ലാത്തതിനാലാണെന്ന് മക്കള്‍ സെല്‍വന്‍ പറയുന്നു. എന്നാല്‍ തന്നെ ഹിന്ദി പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞു.

2023 പുറത്തുവന്ന മുബൈകാര്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ബോളിവുഡില്‍ എത്തിയത്. ഒടിടി റിലീസായെത്തിയ ചിത്രം ലോകേഷ് കനകരാജിന്റെ മാ നഗരത്തിന്റെ റീമേക് ആയിരുന്നു. സന്തോഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അതിന് പിന്നാലെ നിശബ്ദ ചിത്രമായ ഗാന്ധി ടോക് എന്ന ചിത്രത്തിലും വിജയ് സേതുപതി അഭിനയിച്ചു. എന്നാല്‍ ജവാന്‍ ആയിരുന്നു ബോക്‌സോഫീസില്‍ വിജയ് സേതുപതിയുടെ റോള്‍ അടയാളപ്പെടുത്തിയ വേഷം.



 

ഇനി അടുത്തതായി, മെറി ക്രിസ്മസ് എന്ന ചിത്രമാണ് ബോളിവുഡില്‍ വിജയ് സേതുപതിയുടെതായി എത്താന്‍ പോകുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. മെറി ക്രിസ്മസ് പ്രമോഷന്റെ ഭാഗമായി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞത് ഇതാണ്, 'എനിക്ക് ഇവിടെ കിട്ടുന്ന സ്വീകാര്യത ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്റെ ഹിന്ദിയില്‍ എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നു. മുംബൈകാര്‍, ഗാന്ധി ടോക് എന്നിവയ്ക്ക് വേണ്ടി സമീപിച്ചപ്പോള്‍ ഇത് രണ്ടും ചെയ്യാം കൂടുതല്‍ ഒന്നും വേണ്ടെന്നാണ് തീരുമാനിച്ചത്. പിന്നീട് ഫര്‍സിയും ജവാനും വന്നു.

എന്റെ ഹിന്ദി കേട്ട് പ്രേക്ഷകര്‍ ട്രോളും എന്നാണ് ഞാന്‍ കരുതിയത്. ഫര്‍സിയുടെ സഹ സംവിധായകയോട് ഇത് ഞാന്‍ ചോദിച്ചു, അവര്‍ എന്നെ ട്രോളുമോ? എന്നാല്‍ അവര്‍ നിങ്ങളെ ഇഷ്ടപ്പെടും എന്നാണ് മറുപടി കിട്ടിയത്. എന്റെ കളിയാക്കലുകള്‍ ജനങ്ങള്‍ ആസ്വദിച്ചു. ഒരിക്കല്‍ പ്രേക്ഷകരുമായി കണക്ട് ആയാല്‍ അത് എന്നും നിലനില്‍ക്കും' - വിജയ് സേതുപതി വ്യക്തമാക്കി.

Keywords: News, National, National-News, Entertainment, Entertainment-News, Vijay Sethupathi, Finding, Acceptance, Bollywood, People, Troll, Hindi, Farzi, Shah Rukh Khan, Starrer, Jawan, Mumbaikar, Santosh Sivan, Gandhi Talks, Vijay Sethupathi On Finding Acceptance In Bollywood: 'I Thought People Would Troll Me For My Hindi'.

Post a Comment