Follow KVARTHA on Google news Follow Us!
ad

Engagement | വാലന്റെയെന്‍സ് ദിനത്തിന് മുന്നോടിയായി ഒരു സില്‍വര്‍ സ്‌ക്രീന്‍ പ്രണയം സാഫല്യത്തിലേക്ക്? വിജയ് ദേവരകൊണ്ട - രശ്മിക മന്ദന വിവാഹ നിശ്ചയം ഉടൻ

ഗീത ഗോവിന്ദത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത് Vijay Deverakonda, Rashmika Mandanna, Get Engaged, February, Reports, Social Media, Relationship, Gee
ഹൈദരാബാദ്: (KVARTHA) വിശേഷ ദിവസങ്ങളില്‍ വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപുകളാണ് ഉണ്ടാക്കിയത്.

കൂടാതെ, അടുത്തിടെ ബാലകൃഷ്ണയുടെ ടോക് ഷോയില്‍ അനിമല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രശ്മികയും രണ്‍ബീര്‍ കപൂറും എത്തിയിരുന്നു. ആ ഷോയില്‍ സംവിധായകന്റെ മൊബൈല്‍ ഫോണില്‍ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചത് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. രണ്‍ബീറാണോ, വിജയ് ദേവരകൊണ്ടയാണോ മികച്ച ഹീറോ എന്ന ചോദ്യത്തിന് അടക്കം രസകരമായ മറുപടിയാണ് ഷോയില്‍ രശ്മിക നല്‍കിയത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും തമ്മിലുള്ള ബന്ധം സിനിമ ലോകത്ത് പരസ്യമായ ഒരു രഹസ്യമാണ്. വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്ന് പല സന്ദര്‍ഭങ്ങളിലും പുറത്തുവന്ന കാര്യമാണ്.

എന്നിരുന്നാലും, രണ്ട് താരങ്ങളും തങ്ങളുടെ ബന്ധം പരസ്യമായി സമ്മതിക്കുകയോ, ഇത് സംബന്ധിച്ച് ഇരുവരും എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്.

ഇപ്പോഴിതാ, ന്യൂസ് 18 തെലുങ്കിലെ റിപോര്‍ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തില്‍ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ വാലന്റെയെന്‍സ് ദിനത്തിന് മുന്‍പ് ഒരു സില്‍വര്‍ സ്‌ക്രീന്‍ പ്രണയം സാഫല്യത്തിലെത്തും. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും പ്രതികരണം ഒന്നു വന്നിട്ടില്ല.





ബ്ലോക് ബസ്റ്റര്‍ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവര്‍ മാറി. ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലൂടെ ഇവരുടെ ജോഡി കുറച്ചുകൂടി ശ്രദ്ധ തേടി.

സാമന്തയ്‌ക്കൊപ്പം ഖുഷി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ട അവസാനം അഭിനയിച്ചത് അതും ബോക്‌സോഫീസ് വിജയമായിരുന്നു. രശ്മിക അവസാനം അഭിനയിച്ചത് അനിമലിലാണ്. ചിത്രം വന്‍ വിജയമാണ് നേടിയത്.

Keywords: News, National, National-News, Entertainment, Entertainment-News, Vijay Deverakonda, Rashmika Mandanna, Get Engaged, February, Reports, Social Media, Relationship, Geetha Govindam, Dear Comrade, Film, Actress, Actor, Cinema, Engagement, Vijay Deverakonda and Rashmika Mandanna to get engaged in February: Reports.

Post a Comment