Follow KVARTHA on Google news Follow Us!
ad

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശബ്ദത്തിന് മുന്നില്‍ വിലക്കുകള്‍ നീങ്ങി; 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ 300 ദളിത് കുടുംബങ്ങള്‍ ആദ്യമായി പ്രവേശിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശബ്ദത്തിന് മുന്നില്‍ വിലക്കുകള്‍ നീങ്ങി. ആന്ധ്രാപ്രദേശിലെ കര്‍നൂള്‍ ജില്ലയില്‍ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ News, National, Temple, Andhra Pradesh, Hyderabad, Human- rights, Three Thousand Dalit families enter 200-year-old temple for first time in Andhra Pradesh's Kurnool district
ഹൈദരാബാദ്: (www.kvartha.com 15.12.2019) മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശബ്ദത്തിന് മുന്നില്‍ വിലക്കുകള്‍ നീങ്ങി. ആന്ധ്രാപ്രദേശിലെ കര്‍നൂള്‍ ജില്ലയില്‍ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ 300 ദളിത് കുടുംബങ്ങള്‍ ആദ്യമായി പ്രവേശിച്ചു. ഹോസൂരിലുള്ള പാറ്റിക്കൊണ്ട ക്ഷേത്രത്തിലാണ് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കിയത്. ഏകദേശം 200 വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് കരുതുന്നത്. ഇതു വരെ ദളിതര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടില്ല.

എന്നാല്‍ ഇതിന് വേണ്ടി നിരന്തരമായ അവര്‍ ശബ്ദമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ഭരണാധികാരികളും നടത്തിയ ഇടപെടലാണ് ഇപ്പോള്‍ ദളിതരുടെ ക്ഷേത്രപ3വേശനം സാധ്യമാക്കിയത്. ക്ഷേത്ര അധികൃതരുടെ അഭിപ്രായത്തില്‍ വീരഭദ്ര സ്വാമി (ഹൊസൂരിലെ ഗ്രാമദേവന്‍) ക്ഷേത്രത്തിന്റെ രേഖകള്‍ 1960 മുതല്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂവെങ്കിലും ക്ഷേത്രത്തിന് 200 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. തുടക്കം മുതല്‍ ഗ്രാമത്തിലെ ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

കഴിഞ്ഞ കുറേ കാലമായി വിവേചനം അവസാനിപ്പിക്കുന്നതിനും പീര്‍ള പടുംഗ എന്ന ഘോഷയാത്രയില്‍ ദളിതരെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചും പ്രക്ഷോഭം നടക്കുകയാണ്. എന്നാല്‍, ഇത് അനുവദിക്കില്ലെന്ന നിലപാടാണ് 'ഉയര്‍ന്ന ജാതിക്കാര്‍' സ്വീകരിച്ചത്. തുടര്‍ന്ന് വിവിധ ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Temple, Andhra Pradesh, Hyderabad, Human- rights, Three Thousand Dalit families enter 200-year-old temple for first time in Andhra Pradesh's Kurnool district