Follow KVARTHA on Google news Follow Us!
ad

മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ കണ്ടു; തന്റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്ന് ചിദംബരം

മുന്‍പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് ഇടക്കാലNew Delhi, News, Politics, Tihar Jail, Sonia Gandhi, Manmohan Singh, Visit, Trending, National,
ന്യൂഡെല്‍ഹി: (www.kvartha.com 23.09.2019) മുന്‍പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും തിഹാര്‍ ജയിലിലെത്തി മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ സന്ദര്‍ശിച്ചു. സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും ഇരുവരും സന്ദര്‍ശിച്ചു.

ഐ എന്‍ എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ ചിദംബരം സെപ്റ്റംബര്‍ അഞ്ചു മുതല്‍ ജയിലിലാണ്. പി ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും ജയിലിലെത്തിയത്. ചിദംബരത്തെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്.

 "Will Be Brave": P Chidambaram After Meeting Sonia Gandhi, Manmohan Singh, New Delhi, News, Politics, Tihar Jail, Sonia Gandhi, Manmohan Singh, Visit, Trending, National.

സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും തന്നെ ജയിലിലെത്തി സന്ദര്‍ശിച്ചത് തനിക്കു ലഭിച്ച ആദരവായാണ് കാണുന്നതെന്ന് ചിദംബരം പിന്നീട് ട്വീറ്റ് ചെയ്തു. തന്റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ചിദംബരത്തിനുവേണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചിദംബരത്തെ മകന്‍ കാര്‍ത്തി ചിദംബരവും തിങ്കളാഴ്ച രാവിലെ ജയിലിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോഴും സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൂടി ചിദംബരം ഉന്നയിക്കുന്നത്. അതിനിടെ കഴിഞ്ഞയാഴ്ച ഡെല്‍ഹി കോടതി ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ മൂന്നു വരെ നീട്ടി.

2007ല്‍ ധനമന്ത്രിയായിരിക്കെ ഐ എന്‍ എക്സ് മീഡിയാ കമ്പനിക്ക് 305 കോടിയുടെ ഇടപാടിന് വിദേശ നിക്ഷേപം നേടുന്നതിന് വഴി വിട്ട ആനുകൂല്യങ്ങള്‍ നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ പരാതി. ഈ കേസില്‍ പി ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

ഇതിന് പകരമായി മകന്‍ കാര്‍ത്തി ചിദംബരം വന്‍ തോതില്‍ പണം കൈപ്പറ്റിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ഐ എന്‍ എക്‌സ് മീഡിയ ഉടമകളായ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം തിങ്കളാഴ്ച 74-ാം ജന്മദിനം ആഘോഷിക്കുന്ന ചിദംബരം പൂര്‍ണ ആരോഗ്യാവാനാണെന്ന് ന്യൂസ് ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലിലാണെങ്കിലും തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത് ചിദംബരം തുടരുകയാണ്.

താന്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന സി ബി ഐയുടെ ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം ചിദംബരം പ്രതികരിച്ചത്. തനിക്ക് ചന്ദ്രനിലേക്ക് വരെ പറക്കാന്‍ കഴിയുന്ന സ്വര്‍ണ ചിറകുകള്‍ ഉണ്ടെന്ന് ചിലര്‍ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കളിയാക്കി. സുരക്ഷിതനായി തന്നെ താന്‍ താഴെയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.അതിനിടെ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തിങ്കളാഴ്ച ഡെല്‍ഹി ഹൈക്കോടതി പരിഗണിക്കും. ചിദംബരത്തിന്റെ ജാമ്യത്തെ എതിര്‍ത്ത് സി ബി ഐ നല്‍കിയ മറുപടിയും തിങ്കളാഴ്ച കോടതിയുടെ പരിഗണനയില്‍ വരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Will Be Brave": P Chidambaram After Meeting Sonia Gandhi, Manmohan Singh, New Delhi, News, Politics, Tihar Jail, Sonia Gandhi, Manmohan Singh, Visit, Trending, National.