» » » » » » » » » » » » വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ പൂജാരിക്കൊപ്പം വധുവിന്റെ ഒളിച്ചോട്ടം; 2 ആഴ്ച മറ്റൊരു യുവാവിനൊപ്പം കഴിഞ്ഞ വധു 3 മക്കളുടെ പിതാവിനൊപ്പം മുങ്ങിയപ്പോള്‍ ഒപ്പം കൊണ്ടുപോയത് ഒന്നര ലക്ഷത്തിന്റെ സ്വര്‍ണവും 30,000 രൂപയും

ഭോപ്പാല്‍: (www.kvartha.com 29.05.2019) വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ പൂജാരിക്കൊപ്പം വധുവിന്റെ ഒളിച്ചോട്ടം. മധ്യപ്രദേശിലെ വിദിശ ജില്ലയിലെ ശിര്‍നോജിലാണ് സംഭവം. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വിനോദ് മഹാരാജ എന്ന പൂജാരിക്കൊപ്പമാണ് 21 കാരി ഒളിച്ചോടിയത്.

നേരത്തെ വിവാഹിതനായ വിനോദിന് മൂന്നു കുട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തോളമായി ഇയാള്‍ യുവതിയുമായി പ്രണയത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ആസാദ് വില്ലേജിലെ ക്ഷേത്രത്തിലെ പൂജാരിയായ വിനോദ് ഈ മേഖലകളിലെ വിവാഹങ്ങള്‍ക്കെല്ലാം പതിവായി കാര്‍മികത്വം വഹിക്കാറുണ്ട്.

Two Weeks After Her Wedding, MP Bride Runs Away With Priest Who Performed The Wedding, Bhoppal, News, Local-News, Marriage, Religion, Humor, Police, Complaint, Eloped, National.

അതേസമയം മറ്റൊരു യുവാവുമായി വിവാഹിതയായ യുവതി രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിനോദിനൊപ്പം ഒളിച്ചോടിയത്. മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി വിവാഹച്ചടങ്ങുകളുടെ ഭാഗമായി മൂന്നാം ദിവസം സ്വന്തംവീട്ടില്‍ തിരിച്ചെത്തി. അതിന് ശേഷമാണ് യുവതിയെ കാണാതാകുന്നത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മെയ് 23ന് ഗ്രാമത്തിലെ മറ്റൊരു വിവാഹത്തില്‍ വിനോദ് മഹാരാജ കര്‍മ്മികത്വം വഹിക്കാന്‍ എത്താതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വാര്‍ത്ത പുറംലോകമറിയുന്നത്.

ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 30,000 രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്. അതേസമയം വിനോദിന്റെ കുടുംബത്തെയും ഏതാനും ദിവസമായി കാണാനില്ലെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two Weeks After Her Wedding, MP Bride Runs Away With Priest Who Performed The Wedding, Bhoppal, News, Local-News, Marriage, Religion, Humor, Police, Complaint, Eloped, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal