Follow KVARTHA on Google news Follow Us!
ad
Posts

വോട്ടെടുപ്പ് ചിന്തകള്‍

അഞ്ചാണ്ടു കൂടുമ്പോള്‍ ഒരു ദിനം പോളിങ്ങ് ബൂത്തിലെത്താം ചിത്രത്തിലോട്ടു കുത്താം Kookanam-Rahman, Poem, Election, Election thoughts, Poem.
കൂക്കാനം റഹ് മാന്‍

(www.kvartha.com 19.05.2019)
അഞ്ചാണ്ടു കൂടുമ്പോള്‍ ഒരു ദിനം
പോളിങ്ങ് ബൂത്തിലെത്താം
ചിത്രത്തിലോട്ടു കുത്താം
ഇതെന്തൊരു ഗോഷ്ടി
ജനാധിപത്യം

സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണം
ജനഹിതമനുസരിച്ചോരോ പാര്‍ട്ടിയും
നിശ്ചയിക്കരുത് കേന്ദ്ര നേതൃത്വം
നിശ്ചയം പ്രാദേശികമാണുത്തമം

സ്ഥാനാര്‍ത്ഥികളാ
രാണെന്നറിഞ്ഞപ്പോള്‍
വോട്ടാര്‍ക്കാണെന്നുറപ്പിച്ചു ജനം
പിന്നെന്തിനീ പ്രചരണ കോലാഹലം

നാട്ട്യങ്ങള്‍ കണ്ടിട്ട്
നാട്ടാര്‍ക്ക് ബോധ്യമായ്
വോട്ടു ചോദിച്ചുള്ള
കൂട്ടായ യാത്രയും

ലോകത്തിന്‍ ശ്രദ്ധയിന്നിന്ത്യന്‍
ലോക്‌സഭാ ഇലക്ഷന്‍ കുതൂ ഹലം
ഏക ചോദ്യ മിന്നേതൊരു ചുണ്ടിലും
ഏറുമാരുമധികാരത്തില്‍
മോഡിയോ രാഹുലോ?
കള്ള വോട്ടുതടയാനല്ലേ ബൂത്തി
ന്നുള്ളിലിരിക്കുന്നു ഏജന്റുമുദ്യോഗസ്ഥരും
കഴിയില്ലേ കള്ള വോട്ടറെ കണ്ടെത്താന്‍
കഴിവില്ലെങ്കിലെന്തിനീ പണിക്കു വന്നത്?

അണികളാവേശത്തില്‍ ചെയ്ത
കള്ള വോട്ടുകള്‍ക്കിരു
മുന്നണികള്‍ക്കും ദോഷമായ് ഭവിച്ചില്ലേ
ഇരുകൂട്ടരുമൊന്നിച്ചു നില്‍ക്കുമിക്കാര്യത്തില്‍
ഒരുമയില്‍ പോകും കാഴ്ച കാണാം നമുക്കിനീ.

കള്ളവോട്ടിന് പിറകേ പോയി
ഉള്ള ശാന്തത കൈ വെടിയല്ലേ
കള്ളവോട്ടു ചെയ്യാത്തവരേയും
കള്ളവോട്ടറെന്നു കള്ളം പറയുന്നു

വോട്ടാര്‍ക്കാണ് ചെയ്തതെന്ന് പോലും
കൂട്ടികൊണ്ടു വന്നവര്‍ പറയുന്നില്ലറിയുന്നില്ല
പടു വൃദ്ധത്വ കഷ്ടത്തിലാകുന്ന
വോട്ടവകാശം തൊണ്ണൂറിനപ്പുറം വേണമോ?

സര്‍വ്വേയും പ്രഖ്യാപനങ്ങളും
സര്‍വ്വതും തെറ്റായ് വരാം
സത്യമിരിക്കുന്നു വോട്ടര്‍തന്‍ കയ്യില്‍
സ്വസ്ഥമായിരിക്കാം നമുക്കേതാനും ദിനം

വോട്ടു തേടിയിറങ്ങി ഞാന്‍ രാവിലെ
നാട്ടിലെ ബന്ധു വീടുകള്‍ തോറുമേ
ഞെട്ടലോടവര്‍ നോക്കി പറഞ്ഞു
പെട്ടു പോയോ മാഷുമിവരൊപ്പരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kookanam-Rahman, Poem, Election, Election thoughts, Poem.