Follow KVARTHA on Google news Follow Us!
ad

ഡോക്ടര്‍ എന്ന് തെറ്റിധരിപ്പിച്ച് വിവാഹ തട്ടിപ്പ്; 2 മക്കളുടെ മാതാവിനെ പോലീസ് തിരയുന്നു

ഡോക്ടര്‍ എന്ന് തെറ്റിധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണംKollam, News, Kerala, Crime, Cheating, Police, Enquiry, Women
കൊല്ലം: (www.kvartha.com 14.03.2019) ഡോക്ടര്‍ എന്ന് തെറ്റിധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കരവാലൂര്‍ സ്വദേശിനി റീനയാണ് തട്ടിപ്പ് നടത്തി കടന്ന് കളഞ്ഞത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഫലമുണ്ടായില്ല. തുടര്‍ന്ന് അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

തനിക്ക് ബന്ധുക്കളായി ആരുമിലെന്നും എറണാകുളത്തുള്ള ഒരു അനാഥാലയത്തിലാണ് വളര്‍ന്നതെന്നും പറഞ്ഞാണ് കാട്ടാത്തല സ്വദേശിയായ സൈനികനുമായി അടുക്കുകയും പിന്നീട് ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുകയുമായിരുന്നു. ഡോ. അനാമിക എന്ന പേരാണ് ഇവര്‍ പറഞ്ഞത്.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനു ശേഷം ചെന്നൈയിലെ റെയില്‍വേ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റായി ജോലി ലഭിച്ചതായി ഭര്‍തൃവീട്ടുകാരെ അറിയിക്കുകയും പലതവണ വീട്ടിലേക്ക് വരുകയും ചെയ്തു. വീട്ടില്‍ ഡോക്ടര്‍ എന്ന ബോര്‍ഡ് വച്ചിരുന്നു. ഭര്‍തൃവീട്ടിലെത്തിയാല്‍ വീട്ടിലെത്തുന്ന രോഗികളെ ചികിത്സിക്കുകയും ചെയ്തു. പലപ്പോഴും സൈനികന്റെ കൈയ്യില്‍ നിന്ന് വന്‍തുക കൈക്കലാക്കുകയും ചെയ്തു.

Woman cheating against men; police started enquiry, Kollam, News, Kerala, Crime, Cheating, Police, Enquiry, Women

റീനയ്ക്ക് രണ്ടു വിവാഹത്തിലായി രണ്ട് മക്കളുണ്ട്. ഇതും മറച്ചുവെച്ചായിരുന്നു സൈനികനുമായുള്ള വിവാഹം നടത്തിയത്. സൈനികന്റെ സഹോദരിക്ക് ലഭിച്ച റീന ശാമുവേല്‍ എന്ന പേരില്‍ ലഭിച്ച റെയില്‍വേ ടിക്കറ്റില്‍ സംശയമുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനാമിക എന്നും റീനയെന്നും പേരിലുള്ളത് ഒരാള്‍ തന്നെയായിരുന്നു എന്ന് മനസിലായത്. ബന്ധുക്കള്‍ സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. 

വഞ്ചന, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയ വിവിധ വകുപ്പിലാണ് യുവതിക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി കേരളത്തിന് പുറത്തേക്ക് കടന്നതായി നേരത്തെതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman cheating against men; police started enquiry, Kollam, News, Kerala, Crime, Cheating, Police, Enquiry, Women.