Follow KVARTHA on Google news Follow Us!
ad

അന്ന് ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് ആളുകള്‍ യൂസഫിനെ പറ്റിച്ചു; ഇന്നിതാ ശരിക്കും ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നു; ലക്ഷപ്രഭുവിന്റെ ചിരിയുമായി ഈ ചുമട്ടുതൊഴിലാളി

പാണ്ടിക്കാട് സ്വദേശിയായ യുസഫിന് ലോട്ടറിയടിച്ചെന്ന് കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക്Lottery, News, Local-News, Winner, Business, Kerala,
തുവ്വൂര്‍ : (www.kvartha.com 15.02.2019) പാണ്ടിക്കാട് സ്വദേശിയായ യുസഫിന് ലോട്ടറിയടിച്ചെന്ന് കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് ഒരു അത്ഭുതവും തോന്നിയില്ല. കാരണം കഴിഞ്ഞ മാസം ഞെട്ടിയതിന്റെ ഓര്‍മ അവര്‍ക്കുണ്ടായിരുന്നു. ഒരു മാസം മുന്‍പ് കാരുണ്യയുടെ എണ്‍പത് ലക്ഷം ചുമട്ട് തൊഴിലാളിയായ യൂസഫിന് അടിച്ചെന്നുള്ള വാര്‍ത്ത നാട്ടില്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞു.

പക്ഷേ ഇക്കുറി കൃത്യമായി പറഞ്ഞാല്‍ ഒരു മാസത്തിന് ശേഷം കാരുണ്യ ലോട്ടറിയുടെ എണ്‍പത് ലക്ഷത്തിന്റെ ഭാഗ്യം യൂസഫിനെ കടാക്ഷിച്ചു. പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ സ്വദേശിയാണ് അമ്പത്തിയാറ് കാരനായ യൂസഫ്.

Yusaf the lucky man who got first prize of Karunya lottery, Lottery, News, Local-News, Winner, Business, Kerala

സമ്മാനം അടിച്ചെന്ന് ഉറപ്പായതോടെ ടിക്കറ്റ് തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് യൂസഫ് ടിക്കറ്റെടുത്തത്. ആഇഷയാണ് യൂസഫിന്റെ ഭാര്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Yusaf the lucky man who got first prize of Karunya lottery, Lottery, News, Local-News, Winner, Business, Kerala.