Follow KVARTHA on Google news Follow Us!
ad

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഡീനിന് പണികൊടുത്ത് ഹൈക്കോടതി; രജിസ്റ്റര്‍ ചെയ്ത 189 കേസുകളിലും പ്രതി

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഡീനിന് പണികൊടുത്ത് ഹൈക്കോടതിKochi, High Court of Kerala, News, Politics, Murder, Crime, Criminal Case, attack, Congress, Case, Kerala,
കൊച്ചി: (www.kvartha.com 22.02.2019) മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഡീനിന് പണികൊടുത്ത് ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്ത 189 കേസുകളിലും പ്രതിചേര്‍ത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കണമെന്നാണ് ഹൈക്കടതിയുടെ ഉത്തരവ്. ഇതോടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലുണ്ടായ അക്രമങ്ങളില്‍ ജില്ലാ യുഡിഎഫ് നേതൃത്വം പ്രതിക്കൂട്ടിലാകും.

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്നുപേര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഡീന്‍ അഭിഭാഷകനല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.


യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ വ്യാപക അക്രമം ഉണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കെഎസ്ആര്‍ടിസിക്കു മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അക്രമ സംഭവങ്ങളില്‍ 189 കേസെടുത്തു. 4,430 പേര്‍ പ്രതികളാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം നിയമവ്യവസ്ഥയെ മാനിക്കുന്നുവെന്നും കോടതി നടപടികളുമായി സഹകരിക്കുമെന്നും ഡീന്‍ അറിയിച്ചു.

അതേസമയം ശബരിമല ഹര്‍ത്താലിലെ 990 കേസുകളില്‍ ടി.പി.സെന്‍കുമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രതികളാകും. നേതാക്കളെ പ്രതിയാക്കണമെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമല ഹര്‍ത്താലുകളില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നേതാക്കളില്‍നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.




ശബരിമല കര്‍മസമിതിയും നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല പ്രശ്‌നത്തിലെ ഹര്‍ത്താലുകളില്‍ കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ടി.പി.സെന്‍കുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയ സമിതി നേതാക്കളില്‍നിന്ന് ഈ തുക ഈടാക്കണം. കെഎസ്ആര്‍ടിസിക്ക് മൂന്നു കോടിയിലേറെ നഷ്ടമുണ്ടായി. 38.52 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിച്ചു. 150 പോലീസുകാര്‍ക്കും 141 സാധാരണക്കാര്‍ക്കും 11 ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


തുടര്‍ച്ചയായുള്ള ഹര്‍ത്താലുകള്‍ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ ര്‍ഏഴുദിവസം മുന്‍പ് തന്നെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലാണ് കോടതിയലക്ഷ്യ നടപടിക്കിടയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hartal: high court wants recordical statement from Dean Kuriakose and others, Kochi, High Court of Kerala, News, Politics, Murder, Crime, Criminal Case, attack, Congress, Case, Kerala.