Follow KVARTHA on Google news Follow Us!
ad

ഖത്തര്‍: ലോകത്തിലെ ഏറ്റവും സുരക്ഷിതരാജ്യം

ലോകത്തിലെ ഏറ്റവും സുരക്ഷിതരാജ്യം ഖത്തര്‍ എന്ന് സര്‍വെ റിപോര്‍ട്ട്. 'നുംബിയോ' ഏജന്‍സി പുറത്തുവിട്ട ക്രൈം സൂചിക 2019ലാണ് ഖത്തറിനെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. 118 രാജ്യGulf, News, World, Doha, Qatar, Qatar the safest country in the world
ദോഹ: (www.kvartha.com 16.01.2019) ലോകത്തിലെ ഏറ്റവും സുരക്ഷിതരാജ്യം ഖത്തര്‍ എന്ന് സര്‍വെ റിപോര്‍ട്ട്. 'നുംബിയോ' ഏജന്‍സി പുറത്തുവിട്ട ക്രൈം സൂചിക 2019ലാണ് ഖത്തറിനെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. 118 രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിനെ സുരക്ഷിതമായ രാജ്യമായി തെരെഞ്ഞെടുക്കപ്പെട്ടത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവ് കാണിക്കുന്ന 13.26 സ്‌കോര്‍ നേടിയാണ് ഖത്തര്‍ മുന്നിലെത്തിയിരിക്കുന്നത്.

ജീവിതച്ചെലവ്, ആരോഗ്യ പരിരക്ഷ, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏജന്‍സി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാറുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രമുഖ ഏജന്‍സിയാണ് നുംബിയോ. 2009ലാണ് നുംബിയോ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് സര്‍വേ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ നേടിയെടുത്തിട്ടുള്ള നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് നുംബിയോ റിപ്പോര്‍ട്ടിനെ കണക്കാക്കുന്നത്. 2015 - 2019 കാലയളവില്‍ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തും പ്രത്യേകിച്ച് അറബ് ലോകത്തും ഖത്തര്‍ തന്നെയായിരുന്നു മുന്‍പന്തിയില്‍. 2017ലും 2019ലും ഖത്തര്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുന്നു.



Keywords: Gulf, News, World, Doha, Qatar, Qatar the safest country in the world