» » » » » » » » » സ്വന്തം പിതാവിന് പാരയായവനാണ് കെ മുരളീധരന്‍: പി എസ് ശ്രീധരന്‍പിള്ള

തൃശ്ശൂര്‍: (www.kvartha.com 24.01.2019) സ്വന്തം പിതാവിന്റെ തകര്‍ച്ചയ്ക്ക് കാരണമായവനാണ് കെ മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. മുരളീധരന്റെ വാക്ക് പഴയ ചാക്കിന് സമമാണെന്നും ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യത്തില്‍ ബി ജെ പിയ്ക്ക് മുരളീധരന്റെ പിന്തുണ വേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു പിള്ളയുടെ ഘോരപ്രസംഗം.

ശബരിമല സമരം വിജയമായിരുന്നു. അത് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗുണം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ തനിക്ക് അധികാര രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. സഖ്യകക്ഷികളുടെ സീറ്റ്, ശബരിമല വിഷയം, തെരെഞ്ഞെടുപ്പ് എന്നിവ യോഗം ചര്‍ച്ച ചെയ്തു.


Keywords: PS Sreedharan Pillai against K Muralidharan, Thrissur, News, Politics, BJP, Sabarimala, Election, Kerala.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal